X

89 ലക്ഷം രൂപയുടെ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം നേടിയ കുർദിഷ് ഇറാനിയൻ എഴുത്തുകാരൻ അവിടെത്തന്നെ ജയിലിലാണ്

നോ ഫ്രണ്ട് ബട്ട് ദി മൗണ്ടൈൻസ് അഥവാ മനാസ് തടവറയിലെ നേർക്കാഴ്ചകൾ

“ഈ അവാർഡ് ഏറ്റുവാങ്ങാൻ അവിടെ എത്തിയിരുന്നെങ്കിൽ ഓസ്ട്രേലിയൻ ഗവൺമെൻറ് എത്ര പരാജയം ആണെന്ന്, ധാര്‍മ്മികതയില്ലാത്തതാണെന്ന് ഞാന്‍ ഉറക്കെ വിളിച്ച് പറഞ്ഞേനെ.” ഓസ്ട്രേലിയയിലെ ഏറ്റവുമധികം സമ്മാനത്തുകയുള്ള സാഹിത്യ അവാർഡായ വിക്ടോറിയൻ അവാർഡ് ജേതാവ് ബെർഹോസ്‌ ബുച്ചാനിയുടെ വാക്കുകളാണിത്. അവാർഡ് ഏറ്റുവാങ്ങാൻ അദ്ദേഹം എന്തായാലും എത്തില്ല. മനഃപൂർവ്വമല്ല ഈ എഴുത്തുകാരൻ തടവിലാണ്. കുപ്രസിദ്ധമായ മാനസ്സ് ദ്വീപിൽ അഭയാർത്ഥി തടവിലാണ്. ആറ് വർഷത്തോളമായി പുറം ലോകം കാണാതെ ഈ കുർദിഷ് ഇറാനിയൻ എഴുത്തുകാരൻ മനാസ്സ് ദ്വീപിൽ തടവുകാരനായി കഴിയാന്‍ തുടങ്ങിയിട്ട്. മനാസ്സ് ദ്വീപിലെ തടവറയിലെ പൊള്ളിക്കുന്ന ജയിൽ അനുഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ്, 89 ലക്ഷം രൂപയുടെ വിക്ടോറിയൻ പുരസ്‌കാരവും മികച്ച കഥേതര പുസ്തകത്തിനുള്ള പുരസ്കാരവും നേടിയ ബുച്ചാനിയുടെ ‘നോ ഫ്രണ്ട് ബട്ട് ദി മൗണ്ടൈൻസ്’ എന്ന പുസ്തകത്തിന്റെ പ്രമേയം.

‘വിരോധാഭാസം എന്നാണ് എനിക്ക് തോന്നുന്നത്. സമ്മിശ്ര വികാരങ്ങളാണ് എനിക്കിപ്പോഴുള്ളത്.  നിഷ്കളങ്കരായ ആളുകളെ ഇത്തരത്തിലൊക്കെയാണ് മാനസിൽ വ്യവസ്ഥ പീഡിപ്പിക്കുന്നതെന്ന് പുറം ലോകം അറിയണമെന്നെനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഈ പുസ്തകം എഴുതുന്നത്. ആറ് വർഷമായി ഞാൻ കാണുന്ന എന്റെ അനുഭവസാക്ഷ്യങ്ങൾ തന്നെയാണ് പുസ്തകത്തിലുള്ളത്.  ഭരണകൂടം പീഡിപ്പിക്കുന്ന ആളുകളെ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ ഈ നേട്ടത്തിൽ എങ്ങനെ സന്തോഷിക്കാനാണ്? ഞാൻ സ്വാതന്ത്ര്യം മാത്രമാണ് കാംഷിച്ചിട്ടിട്ടുള്ളത് ഞങ്ങൾക്കെല്ലാവർക്കും വേണ്ടത് സ്വാതന്ത്ര്യമാണ്,’ ബുച്ചാനി പറയുന്നു. ഇതിനു ഇത്രയും വലിയ അവാർഡ് കിട്ടുന്നതോടെ പുസ്തകം ശ്രദ്ധിക്കപ്പെടും. വ്യവസ്ഥ പ്രതിരോധത്തിലാക്കും,അവർക്ക് ലോകത്തിനു മുന്നിൽ നാണം കെട്ട് നിൽക്കേണ്ടി വരും. ബുച്ചാനി ഇങ്ങനെയൊക്കെയാണ് കണക്കുകൂട്ടുന്നത്.

ബുച്ചാനി ഓസ്ട്രേലിയൻ പൗരൻ അല്ലാത്തതിനാൽ നിരവധി സ്റ്റേറ്റ് അവാർഡുകൾക്ക് ഈ പുസ്തകം പരിഗണിക്കാതെ പോയിരുന്നു. സാഹിത്യലോകത്തിന് അത്ര പരിചിതമല്ലാത്ത പ്രത്യേക ശൈലിയാണ് പുസ്തകത്തിന്റേത്. ‘ഇതൊരു സാമൂഹ്യശാസ്ത്ര പാഠം മാത്രമല്ല, മനോഹരമായ  കവിത കൂടിയാണ്. എഴുത്തുകാരന്റെ ഈ വ്യവസ്ഥയോടുള്ള വിരോധത്തിന് ആസ്ട്രേലിയൻ ഗവൺമെന്റാണ് മറുപടി പറയേണ്ടത്.’ ബുച്ചാനിയുടെ പുസ്തകത്തെ തിരഞ്ഞെടുത്തത് കൊണ്ട് വിധികർത്താക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.

ഓമിഡ്‌ ടോഫിജിയനാണ് പുസ്തകം  ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നോൺ ഫിക്ഷൻ ഗണത്തിലുള്ള പുസ്തകങ്ങൾക്ക് ലഭിക്കുന്ന വിക്ടോറിയൻ പ്രീമിയർ അവാർഡും ഇതേ പുസ്തകത്തിന് തന്നെയാണ് ലഭിച്ചത്. സർക്കാരിന്‍റെ മാത്രമല്ല ഈ കിരാത നടപടികൾക്കെതിരെ മൗനം പാലിക്കുന്ന സാമൂഹത്തിന് നേരെ കൂടിയുള്ള ചൂണ്ടുവിരലാണ് ബുച്ചനിന്റെ ഈ ഓർമ്മക്കുറിപ്പുകൾ. ഈ സർറിയലിസ്റ് എഴുത്തുകൾ തിരിച്ചറിയപ്പെട്ടതിലും സാഹിത്യ ലോകത്തിൽ അറിയപ്പെട്ടതിലും ബുച്ചാനിയ്ക്ക് തീർച്ചയായും ആഹ്ലാദമുണ്ടെന്ന് അവാർഡ് വേദിയിൽ പുസ്തകത്തിന്റെ പരിഭാഷകൻ ഓമിഡ്‌ ടോഫിജിൻ സൂചിപ്പിച്ചു.

This post was last modified on February 1, 2019 7:23 am