X

അവയവദാനത്തിനായി വളര്‍ത്തി വലുതാക്കുന്ന ക്ലോണുകളുടെ വികാരങ്ങളെ കണ്ടെത്തുന്ന നോവല്‍

സാഹിത്യത്തിന്റെ സ്ഥിരം ഇടങ്ങളില്‍നിന്ന് മാറി സഞ്ചരിക്കുന്ന സൃഷ്ടികള്‍ വായനക്കാരില്‍ നവ്യമായൊരു അനുഭവനമാണ് സമ്മാനിക്കുന്നത്. പുതിയ സങ്കല്‍പ്പങ്ങളും, പ്രമേയങ്ങളും വായനയെ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ക്ലോണുകളെ കേന്ദ്രകഥാപാത്രമാക്കി നൊബേല്‍ സമ്മാന ജേതാവായ കസുവോ ഇഷിഗുരോ രചിച്ച നെവര്‍ ലെറ്റ് മി ഗോ എന്ന നോവല്‍ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്.

അവയവദാനത്തിനായി വളര്‍ത്തി വലുതാക്കുന്ന ക്ലോണുകള്‍ മനുഷ്യരെപോലെ വികാര വിചാരങ്ങള്‍ ഉള്ളവരാണ്. എന്നാല്‍ ഒന്നോ രണ്ടോ തവണ അവയവം ദാനം ചെയ്താല്‍ തീരാവുന്ന ജീവിത ചക്രം മാത്രമേ അവര്‍ക്കുള്ളൂ. ഇത്തരം ജീവിതത്തിന്റെ സൂക്ഷമായ കാഴ്ച്ചകളിലേക്കാണ് നെവര്‍ ലെറ്റ് മി ഗോ കടന്നു ചെല്ലുന്നത്. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ആഗ്രഹമുണ്ടായിട്ടും ഹ്രസ്വമായ കാലത്തിനുശേഷം ജീവനൊടുക്കേണ്ടി വരുന്ന ക്ലോണുകളുടെ ജീവിതം ആഴത്തില്‍തന്നെ അവതരിപ്പിക്കുകയാണ് കസുവോ ഇഷിഗുരോ.

സാങ്കല്‍പ്പികമായി നിലനില്‍ക്കുമ്പോഴും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് കസുവോ ഇഷിഗുരോ നോവലില്‍ അവതരിപ്പിക്കുന്നത്. ഫിക്ഷന്റെ സാങ്കേതിക വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഇത്തരം നോവലുകള്‍ പുതിയ വായനക്കാരെ കണ്ടെത്തുന്നുണ്ട്. അയഥാര്‍ത്ഥ ലോകവുമായി യാഥാര്‍ത്ഥ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ നോവല്‍ വളരുന്നത്. ശാസ്ത്രത്തിന് ചെന്നെത്താന്‍ സാധ്യതയുള്ള ഒരു ലോകത്തെ ആവിഷ്‌കരിക്കുകയാണ് ഈ നോവലിലെങ്കിലും യഥാര്‍ത്ഥ ജീവിതവുമായി ഇത് കൂടിക്കുഴഞ്ഞ് കിടക്കുന്നു. സമയം,കാലം, സ്ഥലം എന്നിവയെല്ലാം മറികടന്ന് വായനക്കാരിലേയ്ക്ക് എത്തിച്ചേര്‍ന്ന ഒന്നാണ് ഈ നോവല്‍.

20mm വലിപ്പമുള്ള കീമോതെറാപ്പി ഗുളികയില്‍ 51 വാക്കുകള്‍; വൈദ്യശാസ്ത്രത്തെ ആഘോഷിച്ച് ഒരു അര്‍ബുദ കവിത

This post was last modified on August 18, 2019 6:33 pm