X

ഡി സി ബുക്‌സ് നോവല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു

2019 ഒക്ടോബര്‍ 6,7,8 തീയതികളില്‍ പാലക്കാട്ടെ തസ്രാക്കില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ നോവല്‍ ശില്പശാല സംഘടിപ്പിക്കുന്നു. 2019 ഒക്ടോബര്‍ 6,7,8 തീയതികളില്‍ പാലക്കാട്ടെ തസ്രാക്കില്‍ വെച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പ്രമുഖ നോവലിസ്റ്റുകളും നിരൂപകരും നയിക്കുന്ന ഈ ശില്പശാലയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

നിബന്ധനകള്‍

2020 ഓഗസ്റ്റ് 30-ന് 40 വയസ്സ് (ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്) പൂര്‍ത്തിയാകരുത്.(ജനനം 1980 ഓഗസ്റ്റ് 30ന് ശേഷമായിരിക്കണം). നോവല്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടാകരുത്.

നോവല്‍ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എന്റെ നോവല്‍ എന്ന വിഷയത്തില്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന നോവലിനെക്കുറിച്ചും, അതിന്റെ ആഖ്യാന രീതിയെ കുറിച്ചും, നോവല്‍ ഘടനയെ കുറിച്ചുമുള്ള സങ്കല്‍പ്പം 2000വാക്കുകളില്‍ കവിയാതെ എഴുതി അയക്കാം. അവസാന തീയതി സെപിറ്റംബര്‍ 30.

വിലാസം : ഡി സി ബുക്‌സ്
കിഴക്കെമുറി ഇടം
ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്
കോട്ടയം
പിന്‍: 686001
ഇമെയില്‍ : editorial@dcbooks.com