X

ആരാണ് ഇന്ത്യക്കാര്‍? അവര്‍ എവിടെനിന്നും വരുന്നു?; ടോണി ജോസഫിന്റെ പിന്റോ അനുസ്മരണ പ്രഭാഷണം ജൂലൈ 5ന്‌

ഈ വര്‍ഷത്തെ പിന്റോ പ്രഭാഷണം ടോണി ജോസഫാണ് നിര്‍വഹിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഡോ. സി പിന്റോയുടെ സ്മരണാര്‍ത്ഥം പിന്റോ സ്മാരക വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഭാഷണം ജൂലൈ 5ന്‌. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ 5.30നാണ് പരിപാടി.

ഈ വര്‍ഷത്തെ പിന്റോ പ്രഭാഷണം ടോണി ജോസഫാണ് നിര്‍വഹിക്കുന്നത്. വിവിധ ശാസ്ത്രീയ ധാരകളില്‍ അടുത്ത കാലത്ത് ഉണ്ടായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ‘ ആരാണ് ഇന്ത്യക്കാര്‍ അവര്‍ എവിടെ നിന്നും വരുന്നു’ എന്ന വിഷയത്തിലാണ് പ്രഭാഷണം.

65000 വര്‍ഷം മുന്‍പ് ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് ചേക്കേറിയ ഹോമോസാപിയന്‍സിന്റെ കാലം മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നുണ്ട്. ആരാണ് ഹാരപ്പകാര്‍, ആര്യന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ടോ, വടക്കെ ഇന്ത്യയിലേയും തെക്കെ ഇന്ത്യയിലേയും മനുഷ്യര്‍ വ്യത്യസ്ഥരോ തുടങ്ങിയ വിഷയങ്ങള്‍ പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എഴുത്തുകാരന്‍ കൂടിയായിരുന്ന പിന്റോ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗബാധിതനായി അകാലത്തില്‍ അന്തരിക്കുകയായിരുന്നു. രോഗത്തിന്റെ പീഡനകാലത്തിലുള്‍പ്പെടെ എഴുതിയ കവിതകള്‍, നോവലുകള്‍ എന്നിവയ്ക്ക് വായനാസമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

എല്ലാ വര്‍ഷവും പിന്റോയുടെ അനുസ്മരണ ദിനത്തില്‍ വിവിധ വിഷയത്തില്‍ ചിന്തകര്‍ പ്രഭാഷണം നടത്തി വരുന്നു.

സംസ്ഥാന പി എസ് സി അംഗം ആര്‍ പാര്‍വതീദേവി അധ്യക്ഷയാവുന്ന യോഗത്തില്‍ ആര്‍സിസി സൂപ്രണ്ട് ഡോ.എ സജീദ് അനുസ്മരണം നടത്തും.

ഒ.വി വിജയന്‍റെ പ്രതിമ വീണ്ടും പാലക്കാട് നിന്ന് നാടുകടത്തി; തസ്രാക്കിലെത്തിച്ച പ്രതിമയുടെ ഉടമസ്ഥതയെ ചൊല്ലിയും തര്‍ക്കം; അനക്കമില്ലാതെ സാംസ്കാരിക ലോകം

This post was last modified on July 4, 2019 12:17 pm