X

ബാബ രാംദേവിനെക്കുറിച്ച് താനറിഞ്ഞതെല്ലാം വെളിപ്പെടുത്തി ജീവചരിത്രകാരി

സാഹചര്യങ്ങള്‍ മാറിയാല്‍ നിലവിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപേക്ഷിച്ച് രാംദേവ് പഴയ പാളയത്തിലേക്ക് തന്നെ മടങ്ങിപ്പോയേക്കാമെന്നും പ്രിയങ്ക

യോഗ ഗുരുവും പതഞ്ജലി ഗ്രൂപ്പിന്റെ ഉടമയുമായ ബാബ രാംദേവിനെക്കുറിച്ചുള്ള ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകം കോടതി നിരോധിച്ചതോടെ അതിലെ ഉള്ളടക്കമറിയാനുള്ള സാധ്യതകളാണ് നഷ്ടപ്പെട്ടത്. രാംദേവിനെക്കുറിച്ചുള്ള ഒരു തുറന്നെഴുത്ത് ആയതിനാല്‍ തന്നെയാണ് ഇയാള്‍ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രിയങ്ക പതക് നരെയ്ന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് നീണ്ട കാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഈ പുസ്തകം തയ്യാറാക്കിയത്.

പുസ്തകം നിരോധിച്ച സാഹചര്യത്തില്‍ അതിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ് ഗ്രന്ഥകാരി. ദേശീയത ഇത്രയേറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു കാലഘട്ടത്തില്‍ സ്വദേശി എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാമെന്ന തിരിച്ചറിവാണ് രാംദേവ് എന്ന ബിസിനസുകാരന്റെ വിജയമെന്ന് അവര്‍ പറയുന്നു. കൂടാതെ വിലയില്‍ ലാഭ മാര്‍ജിന്‍ കുറച്ചുവയ്ക്കുന്നതും ഇയാളുടെ വിജയത്തിന്റെ കാരണമാണ്. സാധനങ്ങള്‍ക്ക് വില കുറവായതിനാല്‍ സാധാരണക്കാര്‍ അത് വാങ്ങാന്‍ തയ്യാറാകുന്നു. എന്നാല്‍ ഇയാള്‍ തന്റെ തൊഴിലാളികള്‍ക്കും മാനേജ്‌മെന്റ് ജീവനക്കാര്‍ക്കും ആവശ്യത്തിന് പ്രതിഫലം നല്‍കാതെയാണ് ഇയാള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കുറച്ചുവയ്ക്കാന്‍ സാധിക്കുന്നത്.

നല്ല കഴിവുള്ളവരെ മാനേജ്‌മെന്റ് വിദഗ്ധരെ ലഭിക്കാന്‍ നല്ല പ്രതിഫലം കൊടുക്കണം. എന്നാല്‍ ബിസിനസ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ സൗജന്യ സേവനമാണ് ഇയാള്‍ ഭൂരിഭാഗവും പതഞ്ജലിയുടെ മാനേജ്‌മെന്റില്‍ ഉപയോഗിക്കുന്നത്. രാംദേവ് ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ക്ക് രാഷ്ട്രീയ ആഗ്രഹങ്ങളുണ്ട്. ഇയാളുടെ ബിസിനസ് സാമ്രാജ്യം വളരുന്നതനുസരിച്ച് ആ ആഗ്രഹവും വളരുന്നുണ്ട്. സ്വയം രാഷ്ട്രീയക്കാരനാകുന്നതിനേക്കാള്‍ തന്റെ സ്വാധീനം രാഷ്ട്രീയ വളയത്തില്‍ വര്‍ദ്ധിപ്പിക്കുകയാണ് നല്ലതെന്നാണ് രാംദേവ് തീരുമാനിച്ചത്. ഒരുകാലത്ത് ഇയാള്‍ കോണ്‍ഗ്രസുമായാണ് അടുപ്പം പുലര്‍ത്തിയത്. പിന്നീട് അത് വിഎച്ച്പിയും ബിജെപിയുമായും ആയി. ഇപ്പോള്‍ ബിജെപിയുടെ അടുത്ത ആളാണ്. അതേസമയം ഇപ്പോഴും ഇയാള്‍ക്ക് പല കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളുമായും ബന്ധമുണ്ട്. നാളെ സാഹചര്യങ്ങള്‍ മാറിയാല്‍ നിലവിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപേക്ഷിച്ച് രാംദേവ് പഴയ പാളയത്തിലേക്ക് തന്നെ മടങ്ങിപ്പോയേക്കാമെന്നും പ്രിയങ്ക പറയുന്നു.

കൂടുതല്‍ വായിക്കാന്‍

This post was last modified on August 13, 2017 7:29 am