X

ഹോളിവുഡ് ചലച്ചിത്രനിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന്‍ മോശമായി പെരുമാറി എന്ന് നടി കെയ്റ്റ് ബ്ലാന്‍ചെറ്റ്

വെയിന്‍സ്റ്റീന്‍ നിര്‍മിച്ച ഏവിയേറ്റര്‍, കാരോള്‍, ദി ഷിപ്പിംഗ് ന്യൂസ്‌ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് കെയ്റ്റ്

ഹോളിവുഡ് ചലച്ചിത്രനിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗിക ആരോപണം ഉന്നയിച്ച നടികളുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ നടി കെയ്റ്റ് ബ്ലാന്‍ചെറ്റ്. ഇത് ആദ്യമായാണ്‌ നിര്‍മാതാവിനെതിരെ കെയ്റ്റ് ബ്ലാന്‍ചെറ്റ് പരസ്യപ്രസ്താവന നടത്തുന്നത്.

വെയിന്‍സ്റ്റീന്‍ നിര്‍മിച്ച ഏവിയേറ്റര്‍, കാരോള്‍, ദി ഷിപ്പിംഗ് ന്യൂസ്‌ എന്നീ സിനിമകളില്‍ അഭിനയിച്ച ബ്ലാന്‍ചെറ്റ് ‘വെറൈറ്റി’ മാസികയ്ക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

നിര്‍മാതാവ് മോശമായി പെരുമാറിയോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. “എനിക്ക് അയാളില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. നമ്മള്‍ സുഹൃത്തുക്കള്‍ അല്ല എന്ന് അയാള്‍ പറയുമായിരുന്നു. അയാള്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് ഞാന്‍ ചെയ്യില്ല എന്നതാണ് അതിന് കാരണം,” ബ്ലാന്‍ചെറ്റ് വെളിപ്പെടുത്തുന്നു.

കൂടുതല്‍ വായിക്കൂ: ദി ഗാര്‍ഡിയന്‍

Related Post
Leave a Comment