X

1968ല്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റിന്റെ മരവിച്ച ശരീരം മഞ്ഞുമലയില്‍ കണ്ടെത്തി

1968 ഫെബ്രുവരി ഏഴിനാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എഎന്‍ 12 വിമാനം ഛണ്ഡിഗഡില്‍ നിന്ന് ജമ്മു കാശ്മീരിലെ ലേയിലേയ്ക്ക് പോയത്. 102 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.

1968ല്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തിലെ പൈലറ്റിന്റെ മരവിച്ച മൃതദേഹം ഹിമാചല്‍ പ്രദേശിലെ ധാക്ക ഗ്ലേഷ്യര്‍ ബേസ് ക്യാമ്പില്‍ നിന്ന് കണ്ടെത്തി. പര്‍വതാരോഹകരാണ് അര നൂറ്റാണ്ട് പഴക്കമുള്ള, മൃതദേഹം കണ്ടെത്തിയത്. 1968 ഫെബ്രുവരി ഏഴിനാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എഎന്‍ 12 വിമാനം ഛണ്ഡിഗഡില്‍ നിന്ന് ജമ്മു കാശ്മീരിലെ ലേയിലേയ്ക്ക് പോയത്. 102 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.

മോശം കാലാവസ്ഥ മൂലം ലേയുടെ സമീപത്തെത്തിയപ്പോള്‍ പൈലറ്റ് വിമാനം തിരിച്ചു. എന്നാല്‍ ഇതിന് പിന്നാലെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം പിന്നീട് തകര്‍ന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത് 2003ലാണ്. ചന്ദ്രഭാംഗ പീക് 1ലെ പര്യവേഷണത്തിനിടെ ജൂലായ് ഒന്നിനാണ് ഇന്ത്യന്‍ മൗണ്ടനെയ്‌റിംഗ് ഫൗണ്ടേഷന്‍ ടീം വ്യോമസേന പൈലറ്റിന്റെ മൃതദേഹം മരവിച്ച നിലയില്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ഏതാനും അവശിഷ്ട ഭാഗങ്ങളും കണ്ടെത്തി.

വായനയ്ക്ക്: https://goo.gl/uMeGJU