X

സംഘപരിവാര്‍ സമ്മര്‍ദ്ദം: 10 മാസമായി ശമ്പളമില്ല, ജെഎന്‍യു അധ്യാപകന്‍ രാജി വച്ചു

ഞങ്ങളെ പുകച്ചുപുറത്തുചാടിക്കാനുള്ള നീക്കമാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ നടത്തിയത്. ലക്ഷക്കണക്കിന് രൂപ ജെഎന്‍യു സെന്ററിന് നല്‍കിയിട്ടുണ്ട് എന്നാണ് യുജിസി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

10 മാസമായി ശമ്പളമില്ലാത്തതിനെ തുര്‍ന്ന് ജോലി രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി അധ്യാപകന്‍ കൗസ്തവ് ബാനര്‍ജി. ദ വയറില്‍ എഴുതിയ ലേഖനത്തിനാണ് കൗസ്തവ് ബാനര്‍ താന്‍ അടക്കമുള്ള അധ്യാപകരോടുള്ള ജെഎന്‍യു ഭരണസമിതിയുടെ ദ്രോഹകരമായ നിലപാടിനെപ്പറ്റി പറയുന്നത്. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസിയിലെ അധ്യാപകരായ കൗസ്തവിനും റോസിന നാസിറിനും ശമ്പളം നല്‍കാന്‍ നവംബര്‍ 27ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് ഇതുവരെ യൂണിവേഴ്സ്റ്റി ശമ്പളം തന്‌നല്ല.

പിഎച്ച്ഡി, എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് പുറമെ ഹോസ്റ്റല്‍ വാര്‍ഡന്‍മാരായും താനും റോസിനയും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൗസ്തവ് പറയുന്നു. ഞങ്ങളെ പുകച്ചുപുറത്തുചാടിക്കാനുള്ള നീക്കമാണ് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ നടത്തിയത്. ലക്ഷക്കണക്കിന് രൂപ ജെഎന്‍യു സെന്ററിന് നല്‍കിയിട്ടുണ്ട് എന്നാണ് യുജിസി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഞങ്ങളുടെ ശമ്പളം തടഞ്ഞുവച്ചത് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ രണ്ട് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടാണ്. ഇവര്‍ രണ്ട് പേരും കോപ്പിയടിയില്‍ ആരോപണവിധേയരാണ്. പല പുതിയ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം ആരോപണം ഉയരുന്നുണ്ട്. സ്റ്റഡി സെന്ററിനെ തകര്‍ക്കാനുള്ള ശ്രമമാണ് യുജിസിയും നടത്തുന്നത്. ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ, സ്റ്റഡി സെന്ററിനെതിരെ രംഗത്തുവന്നിരുന്നു. ഇടതുപക്ഷക്കാരും ക്രിസ്റ്റ്യന്‍ മിഷണറിമാരും നിറഞ്ഞ ഗൂഢാലോചന കേന്ദ്രം എന്നാണ് പാഞ്ചജന്യ, ജെഎന്‍യു സ്റ്റഡി സെന്ററിനെ വിശേഷിപ്പിച്ചത്.

വായനയ്ക്ക്: https://goo.gl/ZZjTX9

This post was last modified on December 17, 2018 9:20 pm