X

എന്റെ ജീവിതത്തിലെ ഏറ്റവും ‘നീളം കൂടിയ’ 30 മിനുട്ടുകള്‍: പൂര്‍ണഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്തതിനെപ്പറ്റി നേവി കമാന്റര്‍

കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യുന്നു. എന്നാല്‍ ഇത് എന്റെ സൈനികജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

അത് എന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 30 മിനുട്ടുകളായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യുന്നു. എന്നാല്‍ ഇത് എന്റെ സൈനികജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. – കേരളത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് പൂര്‍ണ ഗര്‍ഭിണിയായിരുന്ന 25കാരി സജിത ജബീലിനെ എയര്‍ലിഫ്റ്റ് ചെയ്ത് അനുഭവമാണ് നേവല്‍ കമാന്‍ഡര്‍ വിജയ് വര്‍മ ദ വീക്കിന് വേണ്ടി താനുമായി അഭിമുഖം നടത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിനോട് സംസാരിച്ചത്. ഐക്യത്തോടെയും തളരാത്ത മനസോടെയും തന്റെ നാട്ടുകാര്‍ ഈ പ്രളയ ദുരിതത്തെ അതിജീവിച്ചതില്‍ അഭിമാനമുണ്ടെന്നും വിജയ് വര്‍മ പറഞ്ഞു.

കൊച്ചിയിലെ നാവികസേന ആശുപത്രിയിലാണ് സജിത ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. സംസ്ഥാനത്തെ ഏറ്റവും രൂക്ഷമായ പ്രളയബാധിത പ്രദേശങ്ങളിലൊന്നായ ആലുവയ്ക്ക് സമീപമുള്ള ചെങ്ങമനാട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത അനുഭവം വിജയ് വര്‍മ, ബര്‍ഖ ദത്തിനോട് പങ്കുവച്ചു.

കൂടുതല്‍ വായനയ്ക്ക്:

വായനയ്ക്ക്: https://goo.gl/EZcw7X

This post was last modified on August 27, 2018 3:51 pm