X

പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കിയേക്കും

മാതാപിതാക്കളുടെ പേര് പുതിയ പാസ്‌പോര്‍ട്ടിലുണ്ടാകില്ല. മാതാവോ പിതാവോ ഒറ്റയ്ക്ക് വളര്‍ത്തുന്നവര്‍ അതായത് സിംഗിള്‍ പാരന്റ് ഉള്ളവരുടെ ബുദ്ധിമുട്ടും ആവശ്യവും പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

നിലവില്‍ നീല നിറമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ പുറംചട്ടയുടെ നിറം ഓറഞ്ച് ആക്കി മാറ്റിയേക്കാം. പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് – അഡ്രസ്, രക്ഷിതാക്കളുടെ പേര് വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ് വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍:

1. താമസിക്കുന്ന സ്ഥലത്തെ അഡ്രസ്, രക്ഷിതാക്കളുടെ പേര് വിവരങ്ങള്‍ തുടങ്ങിയവയുള്ള അവസാന പേജ് ഒഴിവാക്കും. 2012 മുതല്‍ എല്ലാ പാസ്‌പോര്‍ട്ടിലും ബാര്‍ കോഡുണ്ട്. ഇത് സ്‌കാന്‍ ചെയ്ത് ഇമ്മിഗ്രേഷന്‍ അധികൃതര്‍ക്ക് വിവരങ്ങളെടുക്കാം.

2. നിലവിലെ പാസ്‌പോര്‍ട്ടുകള്‍ അതിന്റെ കാലാവധി തീരുന്നത് വരെ പുതുക്കേണ്ട കാര്യമില്ല. പുതുക്കേണ്ട സമയത്ത് പുതിയ രൂപത്തിലുള്ള പാസ്‌പോര്‍ട്ട് കിട്ടും.

3. പാസ്‌പോര്‍ട്ടിന്റെ നിറം മാറും

നിലവില്‍ മൂന്ന് നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ളത്. ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റിന്റെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും (ഒഫീഷ്യല്‍ പാസ്പോര്‍ട്ട്) വെളുത്ത നിറമുള്ള പാസ്‌പോര്‍ട്ട്. നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചുവന്ന പാസ്‌പോര്‍ട്ട് (ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്). ഇമ്മിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരും (ECR), ആവശ്യമില്ലാത്തവരും (ECNR) ആയ മറ്റുള്ള പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ട് എന്നിങ്ങനെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വരുന്ന ECR വിഭാഗക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കും. ഇമ്മിഗ്രേഷന്‍ പരിശോധനയില്‍ ഇത് കൂടുതല്‍ സുഗമമാകും എന്നാണ് വിലയിരുത്തല്‍.

4. മാതാപിതാക്കളുടെ പേര് പുതിയ പാസ്‌പോര്‍ട്ടിലുണ്ടാകില്ല. മാതാവോ പിതാവോ ഒറ്റയ്ക്ക് വളര്‍ത്തുന്നവര്‍ അതായത് സിംഗിള്‍ പാരന്റ് ഉള്ളവരുടെ ബുദ്ധിമുട്ടും ആവശ്യവും പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഘട്ടത്തില്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്.

5. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് പ്രോജക്ട് (സിസിടിഎന്‍എസ്) പാസ്‌പോര്‍ട്ട് സംവിധാനവുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നിലവില്‍ വരുന്നതോടെ നിലവിലെ പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാതാകും. പകരം വര്‍ഷത്തിലൊരിക്കല്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. പാസ്‌പോര്‍ട്ട് അപേക്ഷിച്ച് കയ്യില്‍ കിട്ടുന്നതിനുള്ള കാലതാമസം ഇതിലൂടെ ഒഴിവാകും.

വായനയ്ക്ക്: https://goo.gl/b2QDEz

This post was last modified on January 15, 2018 6:11 pm