പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് റേഡിയോ പ്രസംഗങ്ങള്‍ പുസ്തകമാകുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗങ്ങള്‍ പുസ്തകമാകുന്നത്. ഇന്ത്യയിലേയും മറ്റ് ലോകരാജ്യങ്ങളിലേയും യുവാക്കള്‍ക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തിയ ആശയവിനിമയമാണ് പുസ്തകത്തിന് പ്രേരണ ആയതെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ചീഫ് എഡിറ്റര്‍ മിലി ഐശ്വര്യ പറയുന്നു. പരീക്ഷകളെ സമ്മര്‍ദ്ദമില്ലാതെ സമീപിക്കേണ്ടതിനെ കുറിച്ചും മാര്‍ക്കിനേക്കാള്‍ പ്രധാനം വിജ്ഞാനം സമ്പാദിക്കലാണെന്നും മറ്റും മോദി പറയുന്നു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകം പുറത്തിറക്കും.
വായനയ്ക്ക്: https://goo.gl/4aX8T4
Leave a Comment