X

എഎസ്ഐക്ക് ഇംപോസിഷന്‍ ശിക്ഷ നല്‍കിയ നാരായണക്കുറുപ്പ് പടിയിറങ്ങുന്നു

നാരായണക്കുറുപ്പ് 2015-ല്‍ ഒരു എഎസ്‌ഐക്ക് നല്‍കിയ ശിക്ഷ 50 തവണ ഇംപോസിഷന്‍ എഴുതാനായിരുന്നു

കേരള പോലീസിനെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ച ജസ്റ്റീസ് കെ നാരായണക്കുറുപ്പ് സര്‍വീസില്‍ നിന്നു വിരമിച്ചു. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാനായ നാരായണക്കുറുപ്പ് ഇന്നലെയാണ് വിരമിച്ചത്. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അദ്ദേഹത്തന്റെ പല തീരുമാനങ്ങളും ഉത്തരവുകളും ഡിപ്പാര്‍ട്ട്‌മെന്റും കടന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒന്നായിരുന്നു.

2015-ല്‍ കസ്റ്റഡി മര്‍ദനക്കേസില്‍ കളമശേരിയിലെ അന്നത്തെ എഎസ്‌ഐക്ക് നല്‍കിയ ഒരു ശിക്ഷ 50 തവണ ഇംപോസിഷന്‍ എഴുതാനായിരുന്നു. ‘കസ്റ്റഡി മര്‍ദനം ഭരണഘടനാ വിരുദ്ധവും ഒരു വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണ്. മേലില്‍ ഇത്തരം പ്രവര്‍ത്തനം എന്നില്‍നിന്ന് ഉണ്ടാകില്ല’ എന്നായിരുന്നു ഇംപോസിഷന്‍ വാചകങ്ങള്‍.

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ച്ചെന്നുമരിച്ച കേസില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു മാറ്റി നിര്‍ത്തണമെന്നും ഉത്തരവിട്ടതും നാരയണകുറിപ്പാണ്.

വണ്ടിയില്‍ മീന്‍ കച്ചവടത്തിന് പോയ മണ്ണഞ്ചേരി സ്വദേശിയെ ചങ്ങനാശേരി ഭാഗത്തുവച്ച് എസ്‌ഐ, മീന്‍ വാങ്ങുകയും വില ചോദിച്ചപ്പോള്‍ ചെകിടത്ത് അടിച്ച സംഭവത്തിലും നാരയണ കുറിപ്പിന്റെ ഉത്തരവ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മനോരമ ഓണ്‍ ലൈനില്‍ വന്ന ലേഖനം കൂടുതല്‍ വായനയ്ക്ക്-  https://goo.gl/lYggHH

This post was last modified on May 28, 2017 12:58 pm