X

ഇന്‍ഡോനേഷ്യയെ വേട്ടയാടിയ സമീപകാല ദുരന്തങ്ങള്‍

ലംബോക്ക് ഭൂകമ്പം, സുലാവേസി ഭൂകമ്പം, സുനാമി, സുലാവേസി - സുമാത്ര ഫെറി ദുരന്തങ്ങള്‍, ലയണ്‍ എയര്‍ വിമാനാപകടം ഇവയ്‌ക്കെല്ലാം ശേഷമാണ് വീണ്ടും രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്.

ഇന്‍ഡോനേഷ്യയിലെ സുന്‍ഡ കടലിടുക്കിലുക്ക് മേഖലയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായതെന്ന് വിലയിരുത്തപ്പെടുന്ന സുനാമി വലിയ നാശം വിതച്ചിരിക്കുകയാണ്. മരണസംഖ്യ 222 ആയി എന്നാണ് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി പറയുന്നത്. പ്രകൃതി ദുരന്തങ്ങളും അല്ലാത്തവയുമായി ഇന്‍ഡോനേഷ്യയെ ബാധിച്ച സമീപകാല ദുരന്തങ്ങളെപ്പറ്റിയാണ് ദ ഗാര്‍ഡിയന്‍ പറയുന്നത്. ലംബോക്ക് – സുലാവേസി ഭൂകമ്പം, സുനാമി, സുലാവേസി, സുമാത്ര ഫെറി ദുരന്തങ്ങള്‍, ലയണ്‍ എയര്‍ വിമാനാപകടം ഇവയ്‌ക്കെല്ലാം ശേഷമാണ് വീണ്ടും രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായിരിക്കുന്നത്.

ലംബോക്ക് ഭൂകമ്പം

ഓഗസ്റ്റില്‍ ഇന്‍ഡോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ലംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലകം പേര്‍ മരിച്ചിരുന്നു. ബാലിക്ക് സമീപമാണ് ലംബോക്ക് ദ്വീപ്. ലംബോക്കില്‍ തന്നെ ജൂലൈയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4നടുത്ത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അത്തവണ 17 പേരാണ് മരിച്ചത്. നൂറുകണക്കിന് ട്രെക്കര്‍മാര്‍ കുടുങ്ങി.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/s7ZBcB

This post was last modified on December 23, 2018 9:25 pm