X

ഇന്ത്യന്‍ ഭരണഘടനയുമായി പോളിംഗ് സ്റ്റേഷനില്‍: മുന്‍ മാവോയിസ്റ്റ് വിപ്ലവഗായകന്‍ ഗദ്ദര്‍ ആദ്യമായി വോട്ട് ചെയ്തു

ചുവപ്പും നീലയും ഇടകലര്‍ന്ന ഷാളുമായി (മാര്‍ക്‌സിനേയും അംബേദ്കറിനേയും പ്രതിനിധീകരിച്ച്) ഗദ്ദറെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ കൂടെ നിന്ന് സെല്‍ഫിയെടുത്തു.

ഇന്ത്യന്‍ ഭരണഘടനയുടെ തെലുങ്ക് എഡിഷന്‍ ഒരു കയ്യില്‍ പിടിച്ചാണ് വിപ്ലവഗായകനും മുന്‍ സിപിഐ മാവോയിസ്റ്റ് അംഗവുമായ ബല്ലേദാര്‍ ഗദ്ദേര്‍ ഇന്നലെ ഹൈദരാബാദിലെ ത്രിമുള്‍ഗേരിയിലെത്തിയത്. ജീവിതത്തിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്താനാണ് ഗുമ്മഡി വിത്തല്‍ റാവു എന്ന് യഥാര്‍ത്ഥ പേരുള്ള ഗദ്ദര്‍ എത്തിയത്. ചുവപ്പും നീലയും ഇടകലര്‍ന്ന ഷാളുമായി (മാര്‍ക്‌സിനേയും അംബേദ്കറിനേയും പ്രതിനിധീകരിച്ച്) ഗദ്ദറെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ കൂടെ നിന്ന് സെല്‍ഫിയെടുത്തു.

അവിഭക്ത ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് സാംസ്‌കാരിക ട്രൂപ്പായ ജനനാട്യമണ്ഡലി 1972ല്‍ ഗദ്ദറിന്റെ നേതൃത്വത്തിലാണ് രൂപീകരിച്ചത്. 2016 സെപ്റ്റംബറില്‍ ഗദ്ദറിനെ സിപിഐ മാവോയിസ്റ്റില്‍ നിന്ന് പുറത്താക്കി. മാവോയിസ്റ്റുകളോട് മുഖ്യധാരയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുന്ന ഗദ്ദര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ക്ഷേത്ര ദര്‍ശനവും പൂജയും ശ്രദ്ധേയമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗദ്ദര്‍ കണ്ടത്. മകന്‍ ജിവി സൂര്യകിരണ്‍ കോണ്‍ഗ്രസിന് ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് ഗദ്ദര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ തെലങ്കാനയിലും ആന്ധ്രപ്രദേശിലും തെരുവിലെ വിപ്ലവഗാനങ്ങളിലൂടെ വളരെയധികം ബഹുമാനിക്കപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് ബല്ലേദാര്‍ ഗാദ്ദര്‍. കമ്മ്യൂണിസവും അംബേദ്കറിസവും ചേര്‍ന്ന രാഷ്ട്രീയമാണ് വേണ്ടത് എന്നാണ് ഇപ്പോള്‍ ഗദ്ദറിന്റെ അഭിപ്രായം.

വായനയ്ക്ക്: https://goo.gl/BS7WDF

വിപ്ലവ കവി ഗദ്ദര്‍ രാഹുല്‍ ഗാന്ധിയെ കണ്ടു; ഇനി ‘ഖദര്‍’?

വിപ്ലവഗായകന്റെ ആത്മീയ വെളിപാടുകള്‍: ഗദ്ദറിന്റെ പരിവര്‍ത്തനം

സായുധ വിപ്ലവം ഉപേക്ഷിച്ചു, ഗദ്ദറിന് ഇനി വേണ്ടത് ആത്മീയ വിപ്ലവം…

This post was last modified on December 8, 2018 2:02 pm