X

ഇതുപോലൊരു നശിച്ച വര്‍ഷമുണ്ടായിട്ടില്ല, ഇങ്ങനെയൊരു ദീപാവലിയും: നോട്ട് നിരോധന ദുരിതങ്ങള്‍ പങ്കുവച്ച് കച്ചവടക്കാര്‍

മറ്റ് പല വ്യാപാരികളെ പോലെ ജി എസ് ടിയെക്കുറിച്ച് രചിത് ഗുപ്തയ്ക്കും വ്യക്തതയില്ല. തന്റെ അക്കൗണ്ടന്റിന് പോലും ഇത് മനസിലായിട്ടില്ലെന്നാണ് ഗുപ്ത പറയുന്നത്.

എല്ലാ വര്‍ഷവും ദീപാവലി സമയത്ത് ബേക്കറികളിലെ മധുരപലഹാരങ്ങള്‍ വളരെ പെട്ടെന്ന് വിറ്റുതീരാരുണ്ട്. എന്നാല്‍ ഇത്തവണ വില്‍പ്പന വളരെ കുറവാണ്. ഡല്‍ഹി ചാന്ദ്‌നി ചൗകിലെ പ്രശസ്തമായ മാര്‍ക്കറ്റില്‍ ദീപാവലി കച്ചവടം പൂര്‍ണ്ണമായും മങ്ങി. ചാന്ദ്‌നി ചൗകിലെ പ്രശ്‌സ്തമായ കന്‍വര്‍ജി ഭഗീരത് മാളില്‍ കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് വന്‍തിരക്കായിരുന്നു. കടകള്‍ക്കുമുന്നില്‍ വന്‍ജനതിരക്കാണ് കണ്ടത്‌. ഇക്കുറി തിരക്ക് കാര്യമായി കുറഞ്ഞു. മധുരപലഹാര കട നടത്തുന്ന രചിത് ഗുപ്ത പറയുന്നു. നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച വാഷിംഗ്‌ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ വിവരണം.

കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് 1000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് പലഹാരങ്ങള്‍ വാങ്ങിയിരുന്നവര്‍ ഇക്കുറി 600-700 രൂപയ്ക്കുള്ള പലഹാരങ്ങള്‍ മാത്രമേ വാങ്ങുന്നുള്ളൂ എന്ന് രചിത് ഗുപ്ത പറയുന്നു. ഏഴ് വര്‍ഷം താന്‍ കടയുടെ നടത്തിപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇത്തരം മോശം വില്‍പ്പന. കള്ളപ്പണ വേട്ടക്കെന്ന് പറഞ്ഞ് കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ മോദിക്ക്, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ട് വച്ച വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം രചിത് ഗുപ്തയുടെ കടയ്ക്ക് മുന്നിലെ തിരക്ക് ഇല്ലാതാക്കുകയാണ് ചെയ്തത്. വളര്‍ച്ച നിരക്ക് മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ് 5.7ലേയ്ക്ക് താഴ്ന്നു. പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ജി എസ് ടി വലിയ തോതില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. വലിയ വിലക്കയറ്റമാണ് ജി എസ് ടി ഉണ്ടാക്കിയത്. മറ്റ് പല വ്യാപാരികളെ പോലെ ജി എസ് ടിയെക്കുറിച്ച് രചിത് ഗുപ്തയ്ക്കും വ്യക്തതയില്ല. തന്റെ അക്കൗണ്ടന്റിന് പോലും ഇത് മനസിലായിട്ടില്ലെന്നാണ് ഗുപ്ത പറയുന്നത്.

വായനയ്ക്ക്: https://goo.gl/hFMzvv

മോദിയുടെ ഇത്തരം പരിഷ്‌കരണ നടപടികള്‍ വരുന്നത് വരെ വലിയ അപകടമില്ലാതെയാണ് കാര്യങ്ങള്‍ പോയിരുന്നതെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ജയശ്രീ സെന്‍ ഗുപ്ത പറയുന്നു. കറന്‍സി നോട്ടുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ചെറുകിട വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് നോട്ട് നിരോധനം തള്ളിവിട്ടത്. നഗരങ്ങളിലെ കച്ചവടം നിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചുപോയ പലരും മടങ്ങിവന്നില്ല. സാമ്പത്തിക വിദഗ്ധരില്‍ നിന്ന് കൃത്യമായ ഉപദേശം തേടാതെ എടുത്തുചാടിയുള്ള തീരുമാനമാണ് മോദി എടുത്തതെന്ന് ജയശ്രീ പറയുന്നു. സാമ്പത്തിക പ്രതിസന്ധി വളരെ ഗുരുതരമാണ്. ജനങ്ങള്‍ പണം ചിലവാക്കുന്നില്ല.

കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി വില്‍പ്പന പോലും കുറച്ചപ്പുറത്ത് വിവാഹവസ്ത്രങ്ങളുടെ ഷോപ്പ് നടത്തുന്ന വത്സല്‍ നരുല പറയുന്നു. കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി വില്‍പ്പന പോലും കുറച്ചപ്പുറത്ത് വിവാഹവസ്ത്രങ്ങളുടെ ഷോപ്പ് നടത്തുന്നയാള്‍ പറയുന്നു. ദീപാവലി സ്‌പെഷലായി ഒരു ഇലക്ട്രിക് ലൈറ്റ് മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്. പക്ഷെ ആരും ഒന്നും വാങ്ങുന്നില്ല. ഇവര്‍ എല്ലാം പെട്ടെന്ന് കൊണ്ടുവരുന്നു. എന്നാല്‍ ഒന്നും മര്യാദയ്ക്ക് ചെയ്യുകയും മുഴുവനാക്കുകയോ ചെയ്യുന്നില്ല. അടുത്ത പരിപാടിയ്ക്കായി ഓടുകയാണ് – ലൈറ്റ് ഷോപ്പ് നടത്തുന്ന വത്സല്‍ നരുല പറയുന്നു.

വായനയ്ക്ക്: https://goo.gl/hFMzvv

This post was last modified on October 21, 2017 2:23 pm