X

അഭയാര്‍ത്ഥികളായി ട്രംപും പുടിനും ഒബാമയും; ഒരു സിറിയന്‍ പ്രതിഷേധം

രണ്ടാം ലോക മഹായുദ്ധത്തില്‍ പൊലിഞ്ഞതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ സിറിയന്‍ യുദ്ധം കാരണം സംഭവിച്ചു

സിറിയന്‍ യുദ്ധം ആരംഭിച്ചിട്ട് ആറുവര്‍ഷത്തോളമായി. ആക്രമണവും പ്രത്യാക്രമണവും മുറയ്ക്ക് നടക്കുന്നുണ്ട്. ഇതിന്റെ ഫലം അനുഭവിക്കുന്നത് അവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ്. ലോക നേതാക്കള്‍ അതിന്റെ പേരില്‍ പല നിലപാടുകളെടുക്കുകയും തര്‍ക്കം നടക്കുകയാണ്. ദു:ഖകരമായ ഒരു വസ്തുത രണ്ടാം ലോക മഹായുദ്ധത്തില്‍ പൊലിഞ്ഞതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ സിറിയന്‍ യുദ്ധത്തിനോടുനുബന്ധിച്ച് സംഭവിച്ചുവെന്നതാണ്.

ഇതെല്ലാം കണ്ട് തകര്‍ന്ന ഹൃദയത്തോടെ തന്റെ രോഷം കലയിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് സിറിയന്‍ ചിത്രകാരനായ അബ്ദള്ള ഓല്‍ ഒമറി. ലോക നേതാക്കള്‍ സിറിയിയിലെ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളായും അഭയാര്‍ത്ഥികളായും ചിത്രീകരിച്ചിരിക്കുകയാണ് ഒമറി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഡേവിഡ് കാമറോണ്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ തുടങ്ങിയവരെല്ലാം അഭയാര്‍ത്ഥികളായി ഒമറി പെയിന്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം:

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/cLYIN9

This post was last modified on June 9, 2017 3:55 pm