X

ട്രംപ് ‘മൂന്നാംകിട ജേണലിസ്റ്റ്’ എന്ന് വിളിച്ചയാള്‍ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ്

മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും ഉന്നത പുരസ്‌കാരമായി കരുതപ്പെടുന്ന പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ ന്യൂയോര്‍ക്ക് ടൈംസ് സംഘത്തിലെ പ്രധാനിയാണ് മാഗി ഹാബര്‍മാന്‍.

ന്യൂയോര്‍ക്ക് ടൈംസിനോടുള്ള ട്രംപിന്റെ വെറുപ്പ് പ്രശസ്തമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇത് ശക്തമായുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ മാഗി ഹാബര്‍മാനെ മൂന്നാം കിട റിപ്പോര്‍ട്ടര്‍ എന്നാണ് രോഷാകുലനായ ട്രംപ് തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. തന്റെ പേഴ്‌സണണ്‍ അറ്റോണി ആയ മൈക്കിള്‍ കോഹനുമായുള്ള ട്രംപിന്റെ ബന്ധം സംബന്ധിച്ച ഫീച്ചറാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ട്രംപിന് വേണ്ടി വെടിയേല്‍ക്കാനും തയ്യാറാണെന്ന് മാഗി ഹാബര്‍മാന്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും ഉന്നത പുരസ്‌കാരമായി കരുതപ്പെടുന്ന പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ ന്യൂയോര്‍ക്ക് ടൈംസ് സംഘത്തിലെ പ്രധാനിയാണ് മാഗി ഹാബര്‍മാന്‍.

വായനയ്ക്ക്: https://goo.gl/J1NERb

This post was last modified on April 22, 2018 6:42 pm

Related Post
Leave a Comment