X

നാസയുടെ ‘പ്ലാനിട്ടറി പ്രൊട്ടക്ഷന്‍ ഓഫീസര്‍’ ഒഴിവിലേക്ക് 9 വയസുകാരന്റെ അപേക്ഷ

'വളരെ ചെറുപ്പമായതുകൊണ്ട് തന്നെ എനിക്ക് അന്യഗ്രഹജീവികളെപ്പോലെ ചിന്തിക്കാനെളുപ്പമായിരിക്കും'

നാസയിലേ ഏതേങ്കിലും വിഭാഗത്തിലേ ഒഴിവിലേക്ക് ലോകം മുഴുവനുമുള്ള യോഗ്യതയുള്ള ആളുകള്‍ അപേക്ഷ അയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ നാസ വിളിച്ച ഒഴിവിലേക്കുള്ള ഒരു അപേക്ഷ കൗതുകം ജനിപ്പിക്കുന്നതായിരുന്നു. നാസയുടെ ‘പ്ലാനിട്ടറി പ്രൊട്ടക്ഷന്‍ ഓഫീസര്‍’ ഒഴിവിലേക്ക് ഒന്‍പത് വയസ്സുകാരന്‍ ജാക്ക് ഡേവിസ് അയ്ച്ച അപേക്ഷയാണ് കൗതുകരമായത്. താന്‍ നാസയുടെ ആ ജോലിക്ക് എന്തുകൊണ്ടും യോഗ്യനാണെന്നാണ് ജാക്ക് പറയുന്നത്.

‘ഞാന്‍ ‘ഫോര്‍ത്ത് ഗ്രേഡില്‍ പഠിക്കുന്നു. നല്ലതുപോലെ വിഡിയോ ഗെയിം കളിക്കും. വളരെ ചെറുപ്പമായതുകൊണ്ട് തന്നെ എനിക്ക് അന്യഗ്രഹജീവികളെപ്പോലെ ചിന്തിക്കാനെളുപ്പമായിരിക്കും. മാത്രമല്ല അന്യഗ്രഹജീവികളെക്കുറിച്ചും സ്‌പെയ്‌സിനെ കുറിച്ചുമുള്ള സകലമാന സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്’ എന്നിങ്ങനെ പോകുന്ന അപേക്ഷയില്‍ താന്‍ സൗരയൂധത്തിന്റെ സംരക്ഷകനാണെന്നും ജാക്ക് പറയുന്നു.

അപേക്ഷ നാസയുടെ പ്ലാനിട്ടറി സയന്‍സ് ഡിവിഷന്റെ ഡയറക്ടര്‍ ഡോ ജെയിംസ് എല്‍ ഗ്രീനിന്റെ ശ്രദ്ധയിപ്പെട്ടപ്പോള്‍ മറുപടിയും കിട്ടി ജാക്കിന്. ജാക്ക് അപേക്ഷ അയച്ച ജോലിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും വിശദമയി പറഞ്ഞു കൊടുക്കുകയും നന്നായി പഠിച്ച് മിടുക്കനായി ഒരിക്കല്‍ നാസയില്‍ ജോലിക്കെത്തണെമെന്നുമാണ് ഗ്രീന്‍ മറുപടി അയച്ചത്.


കൂടുതല്‍ വായിക്കാന്‍- https://goo.gl/Tw48j1

This post was last modified on August 15, 2017 10:53 am