X

ടോം ആന്‍ഡ് ജെറിക്ക് 78 വയസ്

21ാം നൂറ്റാണ്ടില്‍ പ്ലേ സ്റ്റേഷനുകളിലും ടോം ആന്‍ഡ് ജെറി താരമായി തുടരുന്നു. ലോകത്ത് മറ്റൊരു വീഡിയോ കാര്‍ട്ടൂണിനും അവകാശപ്പെടാനില്ലാത്ത ജനപ്രീതിയുമായി.

ലോകത്തെ ഏറ്റവും ജനപ്രിയ വീഡിയോ കാര്‍ട്ടൂണുകളിലൊന്നായ ടോം ആന്‍ഡ് ജെറിക്ക് 78 വയസ്. 1940ല്‍ എംജിഎം കാര്‍ട്ടൂണ്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിനേയും ജെറിയേയും സൃഷ്ടിക്കുന്നത്. പല കാര്‍ട്ടൂണ്‍ പരീക്ഷണങ്ങളും പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇത്. ഹന്ന സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റും ബാര്‍ബറ ഡയറക്ടറുമായി. പൂച്ചയും എലിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ആശയം ബോസ് ആയ ഫ്രെഡ് ക്വിംബിയ്ക്ക് മുന്നില്‍ അവര്‍ വച്ചു. മനസില്ലാമനസോടെയാണ് ക്വിംബി ഇതിന് അംഗീകാരം നല്‍കിയത്. ജാസ്പര്‍ കാറ്റും ജിംക്‌സ് മൗസും ആയാണ് ആദ്യം ടോമും ജെറിയും അവതരിപ്പിക്കപ്പെട്ടത്.

സ്‌കോട് ബ്രാഡ്‌ലിയാണ് ടോം ആന്‍ഡ് ജെറിയുടെ ഒറിജിനല്‍ മ്യൂസിക് ഡയറക്ടര്‍. 45 സംഗീതജ്ഞര്‍ വരെയുണ്ടായിരുന്ന എംജിഎം ഓര്‍ക്കസ്ട്രയെ സ്‌കോട് ബ്രാഡ്‌ലി സമര്‍ത്ഥമായി ഉപയോഗിച്ചു. Puss Gets the Boot (1940) എന്ന പേരില്‍ ആദ്യ എപ്പിസോഡ് ഇറങ്ങി. രണ്ടാമത്ത എപ്പിസോഡ് The Midnight Snack 1941ല്‍ പുറത്തിറങ്ങി. ടോം ആന്‍ഡ് ജെറി എന്ന് പേര് മാറിയത് ഈ എപ്പിസോഡിലാണ്. ഫ്രെഡ് ക്വിംബി നിര്‍മ്മാതാവും ഹന്നയും ബാര്‍ബറയും സംവിധായകരും. 1943ല്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ ടോം ആന്‍ഡ് ജെറി നേടി – ദ യാങ്കി ഡൂഡില്‍ മൗസിന്. 21ാം നൂറ്റാണ്ടില്‍ പ്ലേ സ്റ്റേഷനുകളില്‍ വീഡിയോ ഗെയിം ആയും ടോം ആന്‍ഡ് ജെറി താരമായി തുടരുന്നു. ലോകത്ത് മറ്റൊരു വീഡിയോ കാര്‍ട്ടൂണിനും അവകാശപ്പെടാനില്ലാത്ത ജനപ്രീതിയുമായി.

വായനയ്ക്ക്: https://goo.gl/gBUbWY