X

ഇന്ത്യയിലെ അതിസമ്പന്നനായിരുന്ന റെയ്മണ്ട് സ്ഥാപകന്‍ ഇന്ന് കിടപ്പാടം പോലുമില്ലാത്ത ദരിദ്രന്‍

ഇപ്പോള്‍ ഈ പഴയ കോടീശ്വരന്‍ സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്

ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒരാളായിരുന്ന റെയ്മണ്ട് ലിമിറ്റഡിന്റെ സ്ഥാപകന്‍ ഡോ.വിജയ്പത് സിന്‍ഘാനിയയുടെ അവസ്ഥ വളരെ ദയനീയമാണ്. കിടപ്പാടം പോലുമില്ലാത്ത രീതിയില്‍ ദരിദ്രനായി കഴിഞ്ഞു സിന്‍ഘാനിയ എന്നാണ് വാര്‍ത്തകള്‍. മകന്‍ ഗൗതമാണ് ഇന്ത്യയിലെ വസ്ത്ര വ്യാപാരത്തിലെ മൂടിചൂടാമന്നനെ വീഴ്ത്തിയത്.

ഏകദേശം 1000 കോടി മൂല്യം വരുന്ന കമ്പനിയിലെ തന്റെ മുഴുവന്‍ ഓഹരിയും സ്വത്തുക്കള്‍ മുഴുവനും 78-കാരനായ സിന്‍ഘാനിയ മകന് നല്‍കി. സ്വത്തുക്കള്‍ കിട്ടിയതോടെ ഗൗതം പിതാവിനെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഈ പഴയ കോടീശ്വരന്‍ സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയാണ്.

ഇപ്പോള്‍ തനിക്ക് ജീവിക്കാനായി മകനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇദ്ദേഹം. മലബാര്‍ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിലെ രണ്ടു നിലകള്‍ തനിക്ക് വിട്ടു നല്‍കണമെന്നും പ്രതിമാസം കമ്പനിയുടെ വരുമാനത്തില്‍നിന്നും 7 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.

2007-ല്‍ കെട്ടിടം പുതുക്കിപ്പണിതിരുന്നു. സ്വത്തുകള്‍ നല്‍കുമ്പോള്‍ കെട്ടിടത്തില്‍ സിന്‍ഘാനിയയ്ക്കും മകന്‍ ഗൗതത്തിനും സിന്‍ഘാനിയയുടെ സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവര്‍ക്കും അപ്പാര്‍ട്ട്‌മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാര്‍. ഈ കരാര്‍ ലംഘിച്ച ഗൗതത്തിനെതിരെ വീണാദേവിയും മക്കളും മുമ്പ് തന്നെ കോടതിയെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിന്‍ഘാനിയയും കോടതിയെ സമീപിച്ചത്. തന്നെ മകന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തി, അതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമാണ് സിന്‍ഘാനിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/bK71Po

This post was last modified on August 10, 2017 10:02 am