X

ഇന്ത്യയുടെ ഉരുക്ക് വനിതയുടെ ഓര്‍മ്മകള്‍ക്ക് 34 വര്‍ഷം; ചില അപൂര്‍വ ഫോട്ടോകള്‍

ജവഹര്‍ ലാല്‍ നെഹ്‌റു കമല ദമ്പതികളുടെ എകമകളായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാ ഗാന്ധി 1964ല്‍ പിതാവിന്റെമരണത്തിന് ശേഷമാണ് അധികാര രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്.

ഇന്ത്യയുടെ ഉരുക്ക് വനിതയെന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടിട്ട് ഇന്ന് 34 വര്‍ഷം പിന്നിടുന്നു. ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി, ഈ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം വഹിച്ച രണ്ടാമത്തെ വ്യക്തി എന്നീ നിലകളില്‍ ചരിത്രം കുറിച്ച ഇന്ദിര ഗാന്ധി 1984 ഒക്ടേബര്‍ 31 നാണ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെടുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റു കമല ദമ്പതികളുടെ എകമകളായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാ ഗാന്ധി 1964ല്‍ പിതാവിന്റെമരണത്തിന് ശേഷമാണ് അധികാര രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. ഫിറോസ് ഗാന്ധിയുമായുള്ള വിവാഹ ശേഷമാണ് ഇന്ദിരാ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധിയാവുന്നത്.  ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ രാജീവ് ഗാന്ധി, സഞ്ചയ് ഗാന്ധി എന്നിവരായിരുന്നു മക്കള്‍.

 

1959ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ഇന്ദിര ഗാന്ധി 1947 മുതല്‍ 1964 വരെ പിതാവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തി്ക്കുകയും ചെയ്തിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1966 ല്‍ ശാസ്ത്രി മരണമടഞ്ഞതോടെ തീര്‍ത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു.

1966 മുതല്‍ 77 വരെ ഈ പദവിയില്‍ തുടര്‍ന്ന ഇന്ദിരാ ഗാന്ധി 1975 ജൂണ്‍ 25 ന് രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചും ചരിത്രത്തില്‍ ഇടം പിടിച്ചു. അഭ്യന്തര സുരക്ഷ ചൂണ്ടിക്കാട്ടിയുള്ള ഇന്ദിരയുടെ നടപടി രണ്ട് വര്‍ഷം നീണ്ടുനിന്നു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായാണ് ഇക്കാലയളവിനെ രേഖപ്പെടുത്തുന്നത്. അടിയന്തരാവസ്ഥയക്ക് ശേഷം ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്ന ഇന്ദിരാ ഗാന്ധി 1980 ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.

 

ഇതിനിടെ സിഖ് ഭീകരര്‍ ഒളിച്ചിരുന്ന പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിക്കും 1984ല്‍ അവര്‍ ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നുണ്ടായ മത വികാരങ്ങളായിരുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

കൂടുതല്‍ വായനയ്ക്ക്- http://goo.gl/WQxF1r

This post was last modified on October 31, 2018 2:56 pm