X

അവകാശികള്‍ ഇല്ലാത്ത 4412 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

ഉടമസ്ഥരില്ലാത്ത ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാമെന്ന 1964ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അവകാശികള്‍ ഇല്ലാത്ത 4412 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കോഴിക്കോട് ചക്കിട്ടപ്പാറ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു. 4200 ഏക്കറാണ് ഇവിടെ നിന്നുമാത്രം സര്‍ക്കാരിലേക്ക് വന്നു ചേര്‍ന്നത്.

സുപ്രിംകോടതി ഉത്തരവിട്ട് 23 വര്‍ഷത്തിന് ശേഷമാണ് ഇവിടുത്തെ ഭൂമി ഏറ്റെടുത്തത്. വയനാട് ചീമേനി വില്ലേജിനാണ് രണ്ടാം സ്ഥാനം. 211.74 ഏക്കര്‍ ഇവിടെ നിന്നും ഏറ്റെടുത്തു. ഉടമസ്ഥരില്ലാത്ത ഭൂമി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാമെന്ന 1964ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. അവകാശകളില്ലാത്ത വസ്തുവിനെപ്പറ്റി വിവരം കിട്ടിയാലുടന്‍ വില്ലേജ് ഓഫീസര്‍ തഹസീല്‍ദാര്‍ക്കും തഹസീല്‍ദാര്‍ കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. സ്ഥലത്തിന്മേല്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്ന് അറിയാന്‍ ഗസറ്റില്‍ പരസ്യം ചെയ്യും. നോട്ടീസ് പരസ്യപ്പെടുത്തി ആറുമാസം വരെ പരാതി സ്വീകരിക്കാം. പരാതികളുണ്ടെങ്കില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മുമ്പാകെ ഉത്തരവ് കൈപ്പറ്റി മൂന്ന് മാസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. പരാതിയുടെ കാലാവധി കഴിഞ്ഞാല്‍ കലക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

ജില്ലകളില്‍ നിന്നും ഏറ്റെടുത്ത ഭൂമിയുടെ കണക്കുകള്‍. തിരുവനന്തപുരം- 0.24, കോട്ടയം- 0.024, കോഴിക്കോട്- 4200.38, വയനാട്- 211.74, കാസര്‍ഗോഡ്- 0.04.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 19, 2018 3:28 pm