UPDATES

വീടും പറമ്പും

മാറിവരുന്ന കാലാവസ്ഥയ്ക്ക് ചേരുന്ന തരത്തില്‍ വീടിന്റെ ഇന്റീരിയര്‍ ഒരുക്കാം

വേനലെത്തുന്നതിന് മുന്‍പു തന്നെ വീടിനുള്ളില്‍ ചൂട് കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തണം. ഇതിനായി ജനാലകളില്‍ സണ്‍ഷെയ്ഡ് നല്‍കാം.

ചെറിയ ചില കാര്യങ്ങളിലൂടെ വീടിന്റെ അകത്തളങ്ങള്‍ കാലവസ്ഥയ്ക്ക് യോജിച്ച രീതിയില്‍ ഒരുക്കാം.മഴക്കാലത്തെ പ്രധാന പ്രശ്‌നം വീടിനുള്ളിലെ വെളിച്ചക്കുറവാണ്. ജനലിന് അഭിമുഖമായി വരുന്ന ഭിത്തിയില്‍ വലിയ കണ്ണാടി വയ്ക്കുകയോ ലൈറ്റ് കളറില്‍ ഗ്ലോസി വാള്‍പേപ്പര്‍ ഒട്ടിക്കുകയോ ചെയ്താല്‍ വെളിച്ചക്കുറവ് പരിഹരിക്കാം. ഇതില്‍ പ്രതിഫലിക്കുന്ന വെളിച്ചം മുറിയിലാകെ പ്രതിഫലിക്കും.

മഴക്കാലത്ത് ഉപയോഗിക്കുന്ന കര്‍ട്ടനുകള്‍ നേര്‍ത്ത തുണികൊണ്ടുള്ള അധികം പ്ലീറ്റുകളുള്ളതാവട്ടെ.നേര്‍ത്ത തുണിയാണെങ്കില്‍ നനഞ്ഞാല്‍ എളുപ്പം ഉണങ്ങും. ന്യൂട്രല്‍ ഷെയ്ഡുകളിലുള്ള കര്‍ട്ടനുകളാണ് നല്ലത്. മഴക്കാലത്ത് വാതിലിന് പുറത്ത് കയര്‍ കൊണ്ടുള്ള മാറ്റിടാം.മുറികളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതുമൂലമുള്ള ദുര്‍ഗന്ധമകറ്റാന്‍ സുഗന്ധമുള്ള മെഴുകുതിരി കത്തിച്ചാല്‍ മതിയാകും. പല ആകൃതിയിലും വലിപ്പത്തിലുമുള്ള മെഴുകുതിരി സ്റ്റാന്റ് കൂടിയുണ്ടെങ്കില്‍ മുറികള്‍ക്ക് എലഗന്‍ഡ് ലുക്ക് കിട്ടും.

വേനലെത്തുന്നതിന് മുന്‍പു തന്നെ വീടിനുള്ളില്‍ ചൂട് കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തണം. ഇതിനായി ജനാലകളില്‍ സണ്‍ഷെയ്ഡ് നല്‍കാം. പ്രകാശം കടത്തിവിടുകയും എന്നാല്‍ ചൂട് തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്ന ഗ്ലാസുകള്‍ വേണം തെരഞ്ഞെടുക്കാന്‍. വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ടെറസില്‍ വെള്ള പെയിന്റടിക്കാം.

വെയില്‍ അധികമെത്തുന്ന ജനാലയ്ക്കരികില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നതാണ് ഉചിതം. വേനലില്‍ ഷീര്‍ കര്‍ട്ടനുകളാണ് കൂടുതല്‍ ഇണങ്ങുന്നത്. പ്രധാനകര്‍ട്ടന്റെ പിന്നിലായി മറ്റൊരു കര്‍ട്ടനിടുന്നതാണിത്. നെറ്റ്,ഓര്‍ഗന്‍സപോലുള്ളനേര്‍ത്തതുണികളിലുള്ളഷീര്‍കര്‍ട്ടന്‍ആവശ്യത്തിന്വായുസഞ്ചാരമൊരുക്കുന്നതിനൊപ്പം പൊടിയും മറ്റും കടത്തിവിടുകയുമില്ല.വെളിച്ചം കൂടുതല്‍ വേണ്ടപ്പോള്‍ മെയിന്‍ കര്‍ട്ടന്‍ മാറ്റി ഷീര്‍ കര്‍ട്ടന്‍ മാത്രമായി ഉപയോഗിക്കാം. ഇന്റീരിയറില്‍ സമ്മര്‍ ഫീല്‍ കൂടി കിട്ടാന്‍ ഫ്‌ളോറല്‍ പ്രിന്റഡ് കോട്ടന്‍ ലിനന്‍ തുണികള്‍ കൊണ്ടുള്ള ചെയര്‍ബാക്ക്, കുഷ്യന്‍ കവര്‍, ബെഡ് സ്‌പ്രെഡ് എന്നിവ തെരഞ്ഞെടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍