UPDATES

വീടും പറമ്പും

ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പുത്തന്‍ ഫര്‍ണിച്ചര്‍ ട്രെന്‍ഡുകള്‍

സ്ഥലപരിമിതിയുള്ളയിടങ്ങളില്‍ സ്‌റ്റോറേജ് കൂടി ഉള്‍പ്പെടുന്ന ഫര്‍ണിച്ചറിനാണ് പ്രിയം.

ദിനംപ്രതി മാറുന്നതാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ട്രെന്‍ഡ്. കിട്ടുന്നതെല്ലാം വാരിവലിച്ച് വീടിനകത്ത് വെക്കുന്നതല്ല ശരിയായ രീതി. മുറികള്‍ ഏറ്റവും ആകര്‍ഷകമായി നിലനിര്‍ത്താനും അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സഹായിക്കുന്നിടത്താണ് കഴിവിരിക്കുന്നത്്.ഇന്ന് ഇന്റീരിയര്‍ ഡിസൈനില്‍ കൂടുതല്‍ ഭംഗി നല്‍കുന്നത് ഫര്‍ണിച്ചറുകളാണ്.

സ്ഥലപരിമിതിയുള്ളയിടങ്ങളില്‍ സ്‌റ്റോറേജ് കൂടി ഉള്‍പ്പെടുന്ന ഫര്‍ണിച്ചറിനാണ് പ്രിയം. മാസ്റ്റര്‍ ബെഡ്‌റൂമിലെ കട്ടില്‍ മുതല്‍ ബുക്ക് ഷെല്‍ഫും ഡ്രസിങ് ടേബിളും സ്റ്റഡി ടേബിളും വരെ ഇങ്ങനെ നിര്‍മിക്കാം.

കട്ടിലിന്റെ തലക്കല്‍ റീഡിങ് ലൈറ്റും ബുക്ക് ഹോള്‍ഡറും പണിതാല്‍ വായിച്ചു വായിച്ച് ഉറങ്ങുന്നവര്‍ക്ക് സൗകര്യമാണ്. പ്രായമായവരുടെ മുറിയില്‍ ഇന്റര്‍കോമാണ് അത്യാവശ്യം. എഴുന്നേറ്റുവരാതെത്തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ഇത് സഹായിക്കും.

ഭംഗിക്ക് അപ്പുറത്ത് സൗകര്യം എന്നതിനാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടത്. പ്രായമായവരുടെ കട്ടിലിെന്റ തലക്കല്‍ മരുന്ന് വെക്കാനും കണ്ണട സൂക്ഷിക്കാനുമുള്ള സൗകര്യങ്ങള്‍ നമ്മുടെ ഇഷ്ടത്തിന് നല്‍കാം എന്നതാണ് കസ്റ്റംഡിസൈന്‍ ചെയ്യുന്നതുകൊണ്ടുള്ള ഗുണം.അലമാരകളും പണിതെടുക്കുന്നതാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള രീതി. കുട്ടികളുടെ വളയും പൊട്ടും മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ സൂക്ഷിക്കാനുള്ള അറകള്‍ ഇതിലുണ്ടാകും. കുഞ്ഞുങ്ങള്‍ വളര്‍ന്നുകഴിഞ്ഞാ?ല്‍ മറ്റെന്തെങ്കിലും ആവശ്യത്തിനുകൂടി ഉപകാരപ്രദമാകുംവിധമായിരിക്കും നിര്‍മിതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍