X

അടുക്കള വഴിയും രോഗണുക്കള്‍ പടരാം; അറിയാം ചില ആരോഗ്യശീലങ്ങള്‍

അടുക്കളയില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാകാറുണ്ട്, അവയിലൊന്നാണ് കിച്ചണ്‍ ടവ്വലുകള്‍. ശുചിത്വത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ രോഗാണു പടര്‍ത്തുന്നതില്‍ പ്രധാനിയാണ് കിച്ചണ്‍ ടവ്വലുകള്‍.

വീട് വ്യത്തിയാക്കുമ്പോള്‍ഏറ്റവും വൃത്തിയോടെ കൈകാര്യം ചെയ്യേണ്ട ഇടങ്ങളിലൊന്നാണ് അടുക്കള. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിന്റെയും തുടക്കം തന്നെ അടുക്കളയില്‍ നിന്നാകാം.അടുക്കളയില്‍ നല്ല പ്രകാശവും വായുസഞ്ചാരവും വേണം. പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണം പ്രത്യേകം വേര്‍തിരിച്ചു വെയ്ക്കാന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കണം.

അടുക്കളയില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാകാറുണ്ട്, അവയിലൊന്നാണ് കിച്ചണ്‍ ടവ്വലുകള്‍. ശുചിത്വത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ രോഗാണു പടര്‍ത്തുന്നതില്‍ പ്രധാനിയാണ് കിച്ചണ്‍ ടവ്വലുകള്‍.ശരിയായ ശുചിത്വസംവിധാനങ്ങളില്ലാത്ത മലിനമായ അടുക്കള ഭക്ഷ്യവിഷബാധയിലേക്കുള്ള എളുപ്പ വഴിയാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ അടുക്കളയിലെ ശുചിത്വവും പാചകം ചെയ്യുന്നവരുടെ വ്യക്തിശുചിത്വവും ഒരുപോലെ പ്രധാനമാണ്. അടുക്കളയില്‍ നല്ല പ്രകാശവും വായുസഞ്ചാരവും വേണം.

അടുക്കളയില്‍ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവ്വലുകള്‍ നനയുക കൂടി ചെയ്യുമ്പോള്‍ അവയില്‍ എളുപ്പം രോഗണുക്കള്‍ വളരുന്നു, ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീട്ടില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടെങ്കില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം” , വീടുകളിലെ ബാക്റ്റീരിയ വളര്‍ച്ചയെക്കുറിച്ച് പഠനം നടത്തിയ മൗറീഷ്യസ് യൂണിവേഴ്സിറ്റിയിലെ ഡോ.ബിരഞ്ചിയ നിര്‍ദേശിക്കുന്നു. എന്നും ഉപയോഗിച്ച കിച്ചണ്‍ ടവ്വലുകള്‍ സോപ്പു വെള്ളത്തില്‍ കഴുകി നന്നായി ഉണക്കിയെടുക്കുക. പാത്രം തുടയ്ക്കാനും കൗണ്ടര്‍ തുടയ്ക്കാനും വെവ്വേറെ തുണികള്‍ കരുതുക.കിച്ചണ്‍ ടവലുകളെക്കുറിച്ചു നടത്തിയ പഠനങ്ങളില്‍ രോഗകാരികളായ ഇ-കൊളൈ അടക്കമുള്ള പലതരം ബാക്ടീരിയകളെയും ഫംഗസുകളെയും അവയില്‍ കണ്ടെത്തിയിട്ടുണ്ട്. വയറിളകളകം പോലുള്ള പലതരം അസുഖങ്ങള്‍ക്ക് ഇവ കാരണമാകും. അതിനാല്‍ കൈക്കലത്തുണികള്‍ ദിവസവും കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം.

ചില ആരോഗ്യശീലങ്ങള്‍

1. അഴുക്കായ പാത്രങ്ങളും തുണികളും അപ്പപ്പോള്‍ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുക.
2. കഴുകിയതിനു ശേഷം പാത്രങ്ങള്‍ അണുവിമുക്തമാക്കുക.
3. ഓരോ ഉപയോഗത്തിനു ശേഷവും പാചകത്തിനുപയോഗിക്കുന്ന കട്ടിംങ് ബോര്‍ഡ്, സ്ലാബ് തുടങ്ങിയവ കഴുകി അണുവിമുക്തമാക്കുക.
4. ഒരു പ്രാവശ്യം ഉപയോഗിച്ച തുണി, വീണ്ടും പാതകം വൃത്തിയാക്കാന്‍ ഉപയോഗിക്കാതിരിക്കുക.
5. അടുക്കള വൃത്തിയാക്കിയതിനു ശേഷം പച്ചവെള്ളത്തിനു പകരം ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൈ കഴുകുക.
6. ഭക്ഷണപദാര്‍ഥങ്ങളില്‍ സ്പര്‍ശിച്ച ശേഷം കൈ നന്നായി കഴുകുക.