X

വി എസ് ശിഖണ്ടിയാണന്ന് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദനെ ശിഖണ്ടിയെന്നും പോരുകോഴിയെന്നും ആക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍. വി എസിനെ പോരുകോഴിയാക്കി കൊണ്ട് ഈഴവനെ വീഴ്ത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി ആരോപിച്ചു. ഈഴവരെ തകര്‍ക്കാനാണ് വിഎസും പിണറായിയും ശ്രമിക്കുന്നത്. അധികാരത്തില്‍ എത്താന്‍ സിപിഐഎം എന്തും ചെയ്യുമെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

സിപിഐഎമ്മിനെതിരെ യാതൊരു വിധ വിട്ടുവീഴ്ച്ചയും തയ്യാറല്ലെന്ന നിലപാട് വീണ്ടും പാര്‍ട്ടിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളിലൂടെ വെള്ളാപ്പള്ളി ഉറപ്പിക്കുന്നത്. വി എസിന് താന്‍ വീട്ടില്‍ കൊണ്ടുചെന്ന് പണം കൊടുത്തിട്ടുണ്ടെന്ന് ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച അച്യുതാന്ദനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് വെള്ളാപ്പള്ളി. തങ്ങളുടെ സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ സിപിഐഎം പണ്ടേ വി എസിനെ വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കുമായിരുന്നുവെന്നും നേരത്തെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. എസ് എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടേശന്‍ നടത്തുന്നതെന്ന വി എസിന്റെ ആരോപണമാണ് തുടര്‍ച്ചയായ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്.

This post was last modified on October 4, 2015 1:18 pm

Related Post
Leave a Comment