X

“ബൈ, ബൈ മോദി, വെല്‍കം കനയ്യ”: കനയ്യ കുമാറിന് വോട്ട് ചോദിച്ച് ജിഗ്നേഷ് മേവാനി (വീഡിയോ)

നുണ പറയുന്ന മോദിയോട് ടാറ്റ പറയൂ, കനയ്യയെ സ്വാഗതം ചെയ്യൂ - ജിഗ്നേഷ് മേവാനി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ബായ്’ പറയുകയും ബിഹാറിലെ ബെഗുസാരായ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കനയ്യ കുമാറിന് സ്വാഗതം പറയുകയാണ് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. ബെഗുസാരായില്‍ കനയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തിയതാണ് ജിഗ്നേഷ് മേവാനി. ഉടുക്കിന് സമാനമായ ഒന്ന് കൊട്ടിക്കൊണ്ട് ചുറ്റും കൂടിയിരിക്കുന്നവരോട് ജിഗ്നേഷ് ചോദ്യങ്ങള്‍ ചോദിക്കുകയും അവര്‍ പ്രതികരിക്കുന്നതുമായ വീഡിയോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

15 ലക്ഷം അക്കൗണ്ടില്‍ വന്നോ, രണ്ട് കോടി പേര്‍ക്ക് തൊഴില്‍ കിട്ടിയോ, കര്‍ഷകരുടെ ആത്മഹത്യ തടഞ്ഞോ എന്നെല്ലാം ജിഗ്നേഷ് ചോദിക്കുന്നു. നഹീ എന്ന് കൂടി നില്‍ക്കന്നവര്‍ പറയുന്നത് കേള്‍ക്കാം. “മോദി നുണ പറയുകയല്ലേ” എന്ന ചോദ്യത്തിന് മാത്രം അതെ എന്ന ഉത്തരം. നുണ പറയുന്ന മോദിയോട് ടാറ്റ പറയൂ, കനയ്യയെ സ്വാഗതം ചെയ്യൂ – ജിഗ്നേഷ് മേവാനി പറയുന്നു.

വീഡിയോ:

This post was last modified on March 31, 2019 10:18 pm