X

162ാം വാര്‍ഷിക ആഘോഷത്തില്‍ ഏഷ്യയിലെ ആദ്യത്തെ പശ്ചാത്യ മാതൃക സര്‍വ്വകലാശാല കല്‍ക്കട്ട യൂണിവേഴ്‌സിറ്റി/ വീഡിയോ

നോബേല്‍ പുരസ്‌കാര ജേതാവായ രബീന്ദ്രനാഥ ടാഗോര്‍, റൊണാള്‍ഡ് റൊസ്, സി.വി രാമന്‍, അമര്‍ത്യ സെന്‍ തുടങ്ങിയവര്‍ കല്‍ക്കട്ട സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

162-ാം വാര്‍ഷികം ആഘോഷിക്കുകയാണ് കല്‍ക്കട്ട സര്‍വ്വകലാശാല. 1857 ജനുവരി 24-ാം തീയതിയാണ് കല്‍ക്കട്ട സര്‍വ്വകലാശാല ആദ്യമായി നിലവില്‍ വരുന്നത്. വിവിധ പാഠ്യേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ഏഷ്യയിലെ ആദ്യത്തെ പശ്ചാത്യ മാതൃക സര്‍വ്വകലാശാലയായും കല്‍ക്കട്ട സര്‍വ്വകലാശാല അറിയപ്പെടുന്നു.

സര്‍വ്വകലാശാലയുടെ തുടക്കത്തില്‍ കൂടുതലും ലാഹോര്‍-മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. നോബേല്‍ പുരസ്‌കാര ജേതാവായ രബീന്ദ്രനാഥ ടാഗോര്‍, റൊണാള്‍ഡ് റൊസ്, സി.വി രാമന്‍, അമര്‍ത്യ സെന്‍ തുടങ്ങിയവര്‍ കല്‍ക്കട്ട സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

നാച്വറല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് നെറ്റ് ഡോക്ടറല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ഏറ്റവും അധികം വിദ്യാര്‍ത്ഥികളുള്ള സര്‍വ്വകലാശാലക്കുള്ള ആദരവും കര്‍ക്കട്ട സര്‍വ്വകലാശാല നേടിയിട്ടുണ്ട്.

This post was last modified on January 24, 2019 4:02 pm