ദക്ഷിണ ബ്രസീലില്‍ നൂറ് കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ഡാം തകര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡാം തകരുന്നതിന് തൊട്ടുമുമ്പുള്ള രംഗവും തകരുന്നതും അതിന് ശേഷവും വീഡിയോയില്‍ കാണാം. കോറീഗോ ഡി ഫീജാവോ ഇരുമ്പയിര് ഖനിക്ക് സമീപമാണ് ജനുവരി 25ന് ഡാം ദുരന്തമുണ്ടായത്. മൈനിംഗ് കമ്പനിയായ വാലെ ഓപ്പറേറ്റ് ചെയ്തിരുന്ന ഡാം ആണിത്. 121 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 226 പേരെ ഇപ്പോളും കാണാനില്ലെന്നുമാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.
Leave a Comment