രജനീകാന്ത് – ശങ്കര്‍ ടീമിന്റെ യെന്തിരന് 2.0 മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രജനികാന്ത്, അക്ഷയ് കുമാര്‍, ഏ ആര് റഹ്മാന്, എമിജാക്സണ്‍, ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ആര്‍ട്ട്, ക്യാമറ പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോയി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 സ്റ്റുഡിയോകളിലായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. 450 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എന്തിരന്റെ തുടര്‍ച്ചയാണ് ‘2.0’. സംവിധായകന് ശങ്കര്‍, ചിത്രം നവംബര്‍ 29ന് തീയറ്ററുകളിലെത്തുമെന്ന് ജൂണില്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
രജനികാന്ത് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് വില്ലന്‍. എമി ജാക്സണ് നായികയാകുന്നു. സുധാംശു പാണ്ഡെ, ആദില്‍ ഹുസൈന് കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശങ്കറും ജയമോഹനും ചേര്‍ന്നാണ്.
Leave a Comment