X

‘ശത്രുവിന് ഇതുവരെ സർജിക്കൽ സ്ട്രെെക്ക് നടത്താനായിട്ടില്ല’; ഇന്ത്യയെ വിമർശിച്ച് പാക് ചിത്രം ‘ഷേർ ദിൽ’ ട്രെയിലർ

രാജ്യത്ത് അതിർത്തി കടന്ന് എത്തിയ മൂന്ന് ബോഗികളെ തുരത്തുന്നതാണ് ട്രെയിലറിൽ കാണുന്നത്

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരുകയാണ്. ഈ സാഹചര്യത്തിൽ പാക് ചിത്രം ഷേർ ദില്ലിന്റെ ട്രെയിലർ ചർച്ചയാവുകയാണ്. 2 മിനുട്ട് 26 സെക്കന്റ് ഉള്ള ട്രയിലറാണ് പുറത്തിറക്കിയട്ടുള്ളത്

രാജ്യത്ത് അതിർത്തി കടന്ന് എത്തിയ മൂന്ന് ബോഗികളെ തുരത്തുന്നതാണ് ട്രെയിലറിൽ കാണുന്നത്. നടൻ മികാൽ സുൾഫിക്കർ ആണ് പാകിസ്ഥാൻ വ്യോമസേന പെെലറ്റിന്റെ വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ വ്യോമസേന പെെലറ്റായ അരുൺ വീരാനിയെ പാക് നടൻ ഹസൻ നിയാസിയും അവതരിപ്പിക്കുന്നു.

ചിത്രത്തിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രെെക്കും പരാമർശിക്കുന്നുണ്ട്. ‘പാകിസ്താന്റെ ശത്രുവിന് അത് ഇതുവരെ ചെയ്യാൻ സാധിച്ചിട്ടില്ല’ എന്നും ട്രെയിലറിൽ പറയുന്നുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ രാജ്യസ്നേഹം ഉയ‌ർത്തിക്കാട്ടി പ്രക്ഷകശ്രദ്ധ പിടിച്ച് പറ്റാനുഉള്ള ശ്രമമാണിതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അർമീന ഖാൻ, സബീക്ക ഇമാം, ഹസ്സൻ നിയാസി എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കെെകാര്യം ചെയ്യുന്നു.