മുംബൈയിലെ തിരക്കേറിയ സബര്‍ബന്‍ ട്രെയിനില്‍ ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീണ 17കാരി അത്ഭുതകമായി രക്ഷപ്പെട്ടു. ഫോണില്‍ സംസാരിച്ചു കൊണ്ട് ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയായിരുന്ന താനെ ജില്ലയിലെ ദിവ സ്വദേശിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ പുറത്തേക്ക് കൈ നീട്ടുകയും ഈ സമയം എതിര്‍ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ വരികയും ചെയ്തതോടെ പെണ്‍കുട്ടി നിയന്ത്രണം തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരുയാത്രികന്‍ കുട്ടിയുടെ ടീഷര്‍ട്ടില്‍ പിടുത്തമിടുകയും, അല്‍പ്പനേരം അപകടകരമായ രീതിയില്‍ തൂങ്ങിനിന്ന ശേഷം മറ്റുള്ളവരുടെ സഹായത്തോടെ വലിച്ചുകയറ്റുകയും ചെയ്യുന്ന വീഡിയോ അണ് പുറത്ത് വന്നിട്ടുള്ളത്. ഘോട്കോപര്‍ സ്റ്റേഷനും വിക്രോളി സ്റ്റേഷനും ഇടയില്‍ വെച്ച് തിങ്കളാഴ്ചയായിരുന്നു സംഭവമെന്നാണ് വിശദീകരണം.
മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. വീഴ്ചയില്‍ കൈ മുറിയുകയും പരിഭ്രാന്തയാവുകയും ചെയ്ത പെണ്‍കുട്ടിക്കു ദിവ സ്റ്റേഷനില്‍ വൈദ്യശുശ്രൂഷ നല്‍കി. വലിയ തിരക്കില്ലാതിരുന്നിട്ടും ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നതാണ് അപകടത്തിനു കാരണമെന്നു യാത്രക്കാര്‍ പറയുന്നു.
എന്നാല്‍, വീഡിയോ വെറലായതിന് പിറകെ സംഭവം മുന്‍കുട്ടി തയ്യാറാക്കിയതാണെന്ന ആരോപണവും ശക്തമാണ്. ഭയാനതകമായ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും പെണ്‍കുട്ടിയുടെ ഭാവത്തില്‍ യാതൊരു മാറ്റവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെ വിര്‍ശകര്‍ നേരിടുന്നത്. ട്വിറ്ററിലെ വീഡിയോക്ക് കീഴില്‍ സമാനമായ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഓടുന്ന ട്രെയിനിന്റെ ഫുട്ബോര്‍ഡില്‍ യാത്ര ചെയ്യുന്നതിന്റെ അപകടം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് വീഡിയോ.
This post was last modified on October 4, 2018 2:10 pm
Leave a Comment