X

യുഎഇയിലെ ആദ്യ വനിതാ അഗ്നിശമന സേനാംഗങ്ങള്‍/വീഡിയോ കാണാം

പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ ആറ് മാസത്തെയും രണ്ടാം ഘട്ടത്തില്‍ മൂന്ന് മാസത്തെയും പരിശീലനമാണ് ഇവര്‍ നടത്തേണ്ടത്

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വനിതകളെ അഗ്നിശമന സേനയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. 150ലേറെ അപേക്ഷകള്‍ ലഭിച്ചെങ്കിലും അതില്‍ നിന്നും 15 പേര്‍ മാത്രം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇവര്‍ പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

യുഎഇയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിത അഗ്നിശമന സേനാംഗങ്ങളാണ് ഇവര്‍. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തനിക്ക് അഗ്നി ശമന സേനയില്‍ ചേരാനായിരുന്നു ഇഷ്ടമെന്ന് സേനാംഗങ്ങളില്‍ ഒരാളായ നൂറ ഒത്മാന്‍ അല്‍ ഗഫിലി ഖലീജ് ടൈംസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന ജോലിയായതിനാലാണ് ഈ ജോലി ഇഷ്ടപ്പെടുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ ആറ് മാസത്തെയും രണ്ടാം ഘട്ടത്തില്‍ മൂന്ന് മാസത്തെയും പരിശീലനമാണ് ഇവര്‍ നടത്തേണ്ടത്. അതിന് ശേഷം മാത്രമേ സര്‍വീസില്‍ പ്രവേശിക്കാന്‍ ആകുകയുള്ളൂ.

This post was last modified on March 13, 2018 12:04 pm