ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരമാണ് സഞ്ജുവും ചാരുലതയും വിവാഹിരായത്;സത്ക്കാര ചടങ്ങുകള്‍ വൈകിട്ട് നടക്കുംക്രിക്കറ്റ് കോളജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വർഷത്തെ പ്രണയമാണ് ഇതോടെ സഫലമായത്.
ഡൽഹി പൊലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരംകൂടിയാണ് സഞ്ജു.
Leave a Comment