X

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളുടെ കഥ പറയുന്ന കഥാര്‍സിസ് യുടൂബില്‍

രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു കണ്ണൂരില്‍ നടക്കുന്ന മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങിനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ സംവിധായിക ഇന്ദിര പറയാന്‍ ശ്രമിക്കുന്നത്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം പ്രമേയമാക്കി ഡോക്യുമെന്ററി സംവിധായിക ഇന്ദിര സംവിധാനം ചെയ്ത കഥാര്‍സിസ് യുടൂബില്‍ റിലീസ് ചെയ്തു. ചലചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണും എഡിറ്ററുമായ ബീനാ പോള്‍ ആണ് യുടൂബ് റിലീസ് നിര്‍വ്വഹിച്ചത്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നിരവധി മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു കണ്ണൂരില്‍ നടക്കുന്ന മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങിനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നാണ് ഈ ഹൃസ്വ ചിത്രത്തിലൂടെ ഇന്ദിര പറയാന്‍ ശ്രമിക്കുന്നത്. ഓരോ കൊലപാതകങ്ങള്‍ക്കും ശേഷം കൊലപാതകികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? അതിജീവിക്കുന്നവരുടെ അനന്തര ജീവിതം എങ്ങനെയാണ്? അവരുടെ കുടുംബം എങ്ങനെയാണ് മുന്നോട്ട് പോകുന്നത്? സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം എങ്ങനെയാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഈ ചിത്രം.

ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായും ബീനാ പോളിന്റെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ദിര കഴിഞ്ഞ 20 വര്‍ഷമായി ഡോക്യുമെന്ററി മേഖലയില്‍ സജീവമാണ്. അഭിജ, സേതുലക്ഷ്മി, പ്രേംജിത്ത്, രാജേഷ് എന്നിവരാണ് അഭിനേതാക്കള്‍. പ്രതാപനാണ് ക്യാമറ.

This post was last modified on March 19, 2018 7:06 pm