ജോജു ജോര്‍ജിനെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയുന്ന ജോസഫിന്റെ ടീസര്‍ പുറത്ത് വിട്ടു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ ജോജു പ്രത്യക്ഷപ്പെടുന്നത്. ചിത്രം നവംബറില്‍ തീയേറ്ററുകളെത്തും.
ദിലീഷ് പോത്തന് , മാധുരി, മാളവിക, സുധി കോപ്പ , ജെയിംസ്ഏലിയ, ഇടവേള ബാബു, അനില്‍ മുരളി എന്നിവരാണ് ചിത്രത്തിന്റെ മറ്റു കഥാപാത്രങ്ങളെ അവതരിപികുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
ടീസർ കാണാം
This post was last modified on October 23, 2018 12:35 pm