X

ലഹരി മരുന്ന് തകർത്ത കുടുംബത്തിന്റെ കഥ; ശ്രദ്ധേയമായി ‘മാതൃജം’ എന്ന ഹ്രസ്വ ചിത്രം

ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്

ലഹരിമരുന്ന് പുതിയകാലത്തെ യുവത്വങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉതാഹരണവുമായി ‘മാതൃജം’ എന്ന ഹ്രസ്വ ചിത്രം. ഒരു കുടുംബവും സമൂഹവും ലഹരി മരുന്നിലൂടെ എങ്ങനെ നശിപ്പിക്കുന്നു എന്നുള്ളതിന്റെ പൂർണരൂപമാണ് ഈ ഷോർട്ട് ഫിലിം.
ഹ്രസ്വ ചിത്രം കാണാം:

ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സീമ ജി.നായർ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സെബാൻ. എഡിറ്റിംഗ് സനൽ രാജ് ,ഛായാഗ്രഹണം റുസ്‌ഐ ഹാൻ, നിർമാണം റിമ്മി സെബാൻ.