X

ഒഖി ചുഴലിക്കാറ്റ്: നാവികസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോകള്‍)

ഒഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരള തീരത്ത് നാവിക സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.

ഒഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരള തീരത്ത് ഇതുവരെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍. ഇവരില്‍ 120 പേരും തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കടലില്‍പ്പോയവരാണ്. ആലപ്പുഴയില്‍നിന്നുള്ള അഞ്ചുപേരും കാസര്‍കോട് നിന്നുള്ള ഒരാളെയും കണ്ടെത്താനുണ്ടെന്ന് റവന്യു വകുപ്പ് അറിയിച്ചു.
കേരള തീരത്ത് നാവിക സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.

നേവിയുടെയും എയര്‍ഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം. മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിന് നാവികസേനയുടെ അഞ്ച് യുദ്ധക്കപ്പലുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു. വളരെയധികം പ്രക്ഷുബ്ധമായ കടലില്‍ ശക്തമായ കാറ്റും കൂറ്റന്‍ തിരമാലകളും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് നാവികസേന രക്ഷാദൗത്യം നിര്‍വഹിക്കുന്നത്. ദുരന്തം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചയുടന്‍ അഞ്ച് കപ്പലുകളും ഡോണിയര്‍, സീ കിംഗ് വിമാനങ്ങളും പുറപ്പെട്ടിരുന്നുവെന്ന് നേവി അറിയിച്ചു.

This post was last modified on December 2, 2017 8:23 pm