X

കനത്ത മഴ, ഉയരത്തില്‍ തിര, ശക്തമായ കാറ്റ്: അര്‍ദ്ധരാത്രി നേവിയുടെ സാഹസിക രക്ഷാപ്രവര്‍ത്തനം/വീഡിയോ

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമിടയിലാണ് രക്ഷാപ്രവര്‍ത്തനം. അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ 50 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ്. കടലില്‍ നിന്ന് മുകളിലേയ്ക്ക് 10 മുതല്‍ 15 അടി വരെ നിലയിലേയ്ക്ക് താഴ്ന്ന് വളരെ സാഹസിതമായി പറന്നാണ് രക്ഷാപ്രവര്‍ത്തനം.

ഒഖി ചുഴലിക്കാറ്റില്‍ കടലില്‍ പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നേവിയുടെ സീ കിംഗ് 42 ബി ഹെലികോപ്റ്റര്‍, ഡിസംബര്‍ 1-2 അര്‍ദ്ധരാത്രിയില്‍ കടലില്‍ ഒറ്റപ്പെട്ടയാളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമിടയിലാണ് രക്ഷാപ്രവര്‍ത്തനം. അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ 50 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റ്. കടലില്‍ നിന്ന് മുകളിലേയ്ക്ക് 10 മുതല്‍ 15 അടി വരെ നിലയിലേയ്ക്ക് താഴ്ന്ന് വളരെ സാഹസിതമായി പറന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഹെലികോപ്റ്റര്‍ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ നിയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കപ്പല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പുറപ്പെട്ടത്. രാത്രി ഒരു മണി വരെ അതായത് 12 മണിക്കൂര്‍ നിര്‍ത്താതെ സീ കിംഗ് പ്രവര്‍ത്തിച്ചു. പിന്നീട് തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നിറച്ചു. ക്യാപ്റ്റന്‍ പി രാജ് കുമാറാണ് ഫസ്റ്റ് പൈലറ്റ്.

വീഡിയോ കാണാം:

ഒഖി ചുഴലിക്കാറ്റ്: നാവികസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോകള്‍)

This post was last modified on December 4, 2017 12:00 pm