X

മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി

പ്രളയമടക്കമുള്ള ദുരന്ത വാർത്തകൾ ടിവിയിലും പത്രത്തിലും മാത്രം കണ്ടിരുന്ന മലയാളിക്ക് ഇന്നത് സ്വന്തം ജീവിതത്തിലും സംഭവിച്ചേക്കാവുന്ന യാഥാർഥ്യമാണ്.

നൂറ്റാണ്ടുകണ്ട മഹാപ്രളയം കേരളത്തെ വിഴുങ്ങി കടന്നു പോയിട്ട് ഒരു വര്‍ഷം തികയുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളെയും നിശ്ചലമാക്കിയ ഇതുപോലൊരു ദുരന്തം മലയാളി ഇതിനു മുൻപ് കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല.

പ്രളയമടക്കമുള്ള ദുരന്ത വാർത്തകൾ ടിവിയിലും പത്രത്തിലും മാത്രം കണ്ടിരുന്ന മലയാളിക്ക് ഇന്നത് സ്വന്തം ജീവിതത്തിലും സംഭവിച്ചേക്കാവുന്ന യാഥാർഥ്യമാണ്.

വളരെ സുരക്ഷിതമായ സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന ധാരണയെ അപ്പാടെ തിരുത്തുന്നതായിരുന്നു സമീപകാലത്തു കേരളം കണ്ട ഓരോ പ്രകൃതി ദുരന്തങ്ങളും. സുനാമിയും, ഓഖിയും ഒടുവിൽ മഹാപ്രളയവും, മലയാളിയുടെ സുരക്ഷിത സങ്കൽപങ്ങളെ തകിടം മറിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പുതിയ പാഠങ്ങൾ കൂടി തങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നു ഓഖിയും പ്രളയവും മുന്നറിയിപ്പ് നൽകി.

അതുകൊണ്ടു തന്നെയാണ് ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാൽ നേരിടാന്‍ നാം എത്രമാത്രം സജ്ജമാണ് എന്ന ചോദ്യം കേരളം മുന്നോട്ടു വെയ്ക്കുന്നത്.

Read More: ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on August 1, 2019 10:15 am