X

“താളവും ചുവടും പിഴക്കാതെ”: ഗുജറാത്തിലെ ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ടിംലി നൃത്തം

ടിംലിയില്‍ ആകൃഷ്ടനായ രാഹുല്‍ ഗാന്ധി കയ്യില്‍ ഡ്രമ്മുമായി നര്‍ത്തകരോടൊപ്പം ചേര്‍ന്നു. പിന്നെ താളവും ചുവടും പിഴക്കാതെ നൃത്തം ചെയ്യാനുള്ള ശ്രമം.

രാഷ്ട്രീയനേതാക്കള്‍ പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതും പുതിയ കാര്യമല്ല. എകെ ആന്റണി വരെ നൃത്തം ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ നവസര്‍ജന്‍ യാത്ര നടത്തുകയാണ്, ഉടന്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബഡോളിയില്‍ തന്റെ തിരക്കിട്ട പരിപാടികള്‍ക്കിടെ നൃത്തം ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി.

പ്രമുഖ ഗോത്ര നൃത്തമായ ടിംലിയില്‍ ആകൃഷ്ടനായ രാഹുല്‍ ഗാന്ധി കയ്യില്‍ ഡ്രമ്മുമായി നര്‍ത്തകരോടൊപ്പം ചേര്‍ന്നു. പിന്നെ താളവും ചുവടും പിഴക്കാതെ നൃത്തം ചെയ്യാനുള്ള ശ്രമം. മറ്റ് നേതാക്കളും രാഹുലിനൊപ്പം ചേര്‍ന്നു. ബിജെപിക്കെതിരെ പട്ടേല്‍, ദളിത്‌ സമുദായങ്ങള്‍ ശക്തമായി രംഗത്തുള്ളത് ഇത്തവണ കോണ്‍ഗ്രസിന് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. ആര്‍എസ്എസ് നടത്തിയ സര്‍വേയും ഇതാണ് പറയുന്നത്.

വീഡിയോ കാണാം:

This post was last modified on October 12, 2017 9:57 am

Related Post
Leave a Comment