X

കൊച്ചുണ്ണിയിലെ പെരുമ്പാമ്പും,ചെന്നായയുമായുമുള്ള സംഘട്ടന രംഗങ്ങളുടെ യഥാര്‍ത്ഥ്യം ഇങ്ങനെ

ബാഹുബലിക്കും പുലിമുരകനുമെല്ലാം വേണ്ടി വി.എഫ്.എക്സ് ചെയ്ത എയർഫ്ലെെ ടീമാണ് കൊച്ചുണ്ണിയുടെയും എഫക്റ്റ്സ് കെെകാര്യം ചെയ്തിരിക്കുന്നത്.

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഐതിഹ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. മോഹൻലാൽ,  ഇത്തിക്കര പക്കിയായി ചിത്രത്തിൽ എത്തി. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുൾപ്പടെ നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. ഇതിന്റെ മേക്കിംഗ് വീഡിയോ രംഗങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.


ബാഹുബലിക്കും പുലിമുരകനുമെല്ലാം വേണ്ടി വി.എഫ്.എക്സ് ചെയ്ത എയർഫ്ലെെ ടീമാണ് കൊച്ചുണ്ണിയുടെയും എഫക്റ്റ്സ് കെെകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലെ മിക്ക രംഗങ്ങളും വിഷ്വൽ എഫക്റ്റിലൂടെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. സിനമയിൽ പെരുമ്പാമ്പുമായും ചെന്നായയുമായുമുള്ള സംഘട്ടനവും, കടൽക്ഷോഭവുമെല്ലാം ഇത്തരത്തിൽ ഉണ്ടാക്കിയെടുത്തവയാണ്. രണ്ട് മിനിറ്റോളം ദെെർഘ്യമുള്ള മേക്കിംഗ് വീഡിയോ ചിത്രത്തിലെ സ്പെഷ്യൽ എഫക്റ്റുകൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നവയാണ്.

This post was last modified on March 6, 2019 7:12 am