X

എല്‍ഡിഎഫിനും യുഡിഎഫിനും ഉപയോഗിക്കാം ഈ ‘റൗഡി ബേബി’ പാരഡി (വീഡിയോ)

പെട്രോള്‍ വില വര്‍ദ്ധന, ബിഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, അഴിമതി ആരോപണങ്ങള്‍ എന്നിവയെല്ലാം ഗാനം പ്രശ്‌നവത്കരിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ആക്ഷേപഹാസ്യ, പാരഡി ഗാനങ്ങളും തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടുള്ള അത്തരത്തിലുള്ള ഒരു മലയാളം പാട്ട് ധനുഷും സായ് പല്ലവിയും ആടിത്തകര്‍ത്ത റൗഡി ബേബി ഗാനമാണ്. യൂടൂബില്‍ തരംഗമായി മാറിയ റൗഡി ബേബിയുടെ പാരഡി തുടങ്ങുന്നത് ഇങ്ങനെ – “ഹേ, ഒരു കാലി സോഡയും വെറും കപ്പ കിഴങ്ങും ഇന്ന് കഴിച്ചിടാന്‍ വഴിയില്ലാതായ്” എന്ന് പറഞ്ഞാണ്. “ഹേ ഈ മോദി ഭരണം, ഇനി മാറി വരണം, ആ ദുര്‍ഗതി മാറ്റാന്‍ ടൈമായ്, ടൈമായ്…വോട്ടര്‍മാരേ, നിങ്ങള്‍ മനസ് വച്ചാല്‍ സംഘി ഭരണം ഇനി പിഴുതെറിയാം” – ഇങ്ങനെ പോകുന്നു പാട്ട്.

നിസാജും ലിജി ഫ്രാന്‍സിസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അബ്ദുള്‍ ഖാദര്‍ കാക്കനാട് ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പെട്രോള്‍ വില വര്‍ദ്ധന, ബിഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, അഴിമതി ആരോപണങ്ങള്‍ എന്നിവയെല്ലാം ഗാനം പ്രശ്‌നവത്കരിക്കുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പാട്ടാണിത്.

This post was last modified on March 31, 2019 7:02 pm