X

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ‘കള്ള് പാട്ട്’; ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം കാണാം

അജോയ് ചന്ദ്രന്റെ വരികൾക്ക് വിശ്വജിത് ആണ് സംഗീതം നൽകിയിരിക്കുന്നത്. അലക്സ് ജെ ഇമ്മട്ടി , സുരേഷ് , വിശ്വജിത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന ചിത്രത്തിലെ ‘കള്ള് പാട്ട്’ ശ്രദ്ധേയമാകുന്നു. “എന്റെ തൊടിയിലെന്റെ തെങ്ങിലെ പൂങ്കുലത്തണ്ടേ…” എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. അജോയ് ചന്ദ്രന്റെ വരികൾക്ക് വിശ്വജിത് ആണ് സംഗീതം നൽകിയിരിക്കുന്നത്. അലക്സ് ജെ ഇമ്മട്ടി , സുരേഷ് , വിശ്വജിത് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

“എന്റെ തൊടിയിലെന്റെ തെങ്ങിലെ പൂങ്കുലത്തണ്ടേ…” വീഡിയോ ഗാനം കാണാം

നിഷ്കളങ്കമായ സാമൂഹിക ജീവിതത്തിന്റെ സൗഹൃദങ്ങളിൽ കള്ളിന് ഉണ്ടായിരുന്ന പ്രാധാന്യമാണ് ഈ ഗാനത്തിലൂടെ പറയുന്നതെന്ന് ഗാന രചയ്താവ് അജോയ് ചന്ദ്രൻ പറയുന്നു.

നവാഗത സംവിധായിക ആശ പ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച നന്ദകുമാർ കാവിൽ എന്ന കഥാകൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഭാര്യ ആശ പ്രഭ ഈ ചിത്രത്തിലൂടെ. മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ വ്യക്തിയാണ് നന്ദകുമാർ കാവിൽ.

പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ കൂടിയായ അജോയ് ചന്ദ്രൻ എഴുതിയ മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സുരേഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഉൾട്ട’ എന്ന സിനിമയുടെ പാട്ടെഴുത്തിലാണ് അജോയ് ചന്ദ്രൻ ഇപ്പോൾ.

ഒരു നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാബു ജെയിംസ്.

This post was last modified on May 30, 2019 10:49 am

Related Post
Leave a Comment