X

ഡീസലിന് ബൈക്ക്, പെട്രോളിന് വെള്ളി നാണയങ്ങള്‍ തകര്‍പ്പന്‍ സമ്മാനങ്ങളുമായി മധ്യപ്രദേശ് പമ്പുകള്‍/ വീഡിയോ

ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മധ്യപ്രദേശില്‍ മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചത്.

ഇന്ധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതിനാല്‍ ജനങ്ങള്‍ പമ്പ് ഉപേക്ഷിച്ച് തുടങ്ങിയത്തോടെ തകര്‍പ്പന്‍ സമ്മാനങ്ങളുമായി മധ്യപ്രദേശിലെ പമ്പ് ഉടമകള്‍ രംഗത്തെത്തി. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധിത നികുതി ചുമത്തിയിട്ടുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മധ്യപ്രദേശില്‍ മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചത്.

തുടര്‍ന്ന് വാഹന ഉടമകള്‍ മധ്യപ്രദേശിലെ പമ്പുകള്‍ ഉപേക്ഷിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ പോയി ഇന്ധനം മേടിക്കുന്ന സ്ഥിയാണ്. ഇതിനെ തുടര്‍ന്നാണ് പമ്പ് ഉടമകള്‍ ഇത്ര ലിറ്റര്‍ ഇന്ധനം അടിക്കുന്നവര്‍ക്ക് സമ്മാനങ്ങളുമായി എത്തിയത്. മൊബൈല്‍ ഫോണ്‍, സൈക്കിള്‍, റിസ്റ്റ് വാച്ച്, അലമാര, സോഫ, വെള്ളിനാണയങ്ങള്‍, വാഷിംഗ് മെഷ്യന്‍, ഏസി, ബൈക്ക് തുടങ്ങിയവയാണ് സമ്മാനമായി നല്‍കുക. വിശദമായി അറിയുവാന്‍ വീഡിയോ കാണുക..