X

“പോരാട്ടം, അത് ശരിക്കും ചങ്കിലുള്ളത്, തെറ്റ് ചെയ്തിട്ടില്ല എന്നൊരു ഉറപ്പ് എനിക്കുണ്ട്”: സിസ്റ്റര്‍ ലൂസി കളപ്പുര / വീഡിയോ

"ഓരോ പ്രശ്നങ്ങളേയും നല്ലതുപോലെ പഠിച്ചതിന് ശേഷമാണ് അതിനെ സമീപിച്ചിട്ടുള്ളത്." ലൂസി കളപ്പുര

നിലപാടുകളുടെ പേരില്‍ സഭയുടെ എതര്‍പ്പ് ഏറ്റുവാങ്ങേണ്ടി വരുകയും ഒടുവില്‍ സഭയുടെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര പോരാടനുള്ള ഉറച്ച തീരുമാനത്തിലാണ്. സിസ്റ്റര്‍ ലൂസിയുമായി അഴിമുഖം പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്, “പോരാട്ടം, ശരിക്കും ചങ്കിലുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ല എന്നൊരു ഉറപ്പ് എനിക്കുണ്ട്. ഞാന്‍ എടുത്തുചാടിയും ഒന്നുംതന്നെ ചെയ്തിട്ടില്ല. ഓരോ പ്രശ്നങ്ങളേയും നല്ലതുപോലെ പഠിച്ചതിന് ശേഷമാണ് അതിനെ സമീപിച്ചിട്ടുള്ളത്. ഞാനെടുത്ത ഉറച്ച നിലപാടുകളെയാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത്. നമുക്കെതിരെ നില്‍ക്കുന്നവരോട് ഒരു സഹതാപം മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടും. അവര്‍ക്ക് അത്രയേ കഴിയുകയുള്ളൂ എന്ന് മനസിലാവുന്നതുകൊണ്ടും നമ്മളെ ഇതൊന്നും വേദനിപ്പിക്കുകയില്ല.” എന്നാണ്. വീഡിയോ കാണാം..

പുറത്തുനിന്ന് താന്‍ കണ്ട സഭയായിരുന്നില്ല സന്ന്യാസ ജീവിതം തുടങ്ങിയതിന് ശേഷം താന്‍ കണ്ടതെന്ന് സധൈര്യം തുറന്നു പറഞ്ഞ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട വിഷയത്തില്‍ നീതിയുടെ ഭാഗത്തുനിന്ന് പോരാടിയതോടെയാണ് ലൂസി കളപ്പുരയ്ക്കലിന്റെ ശബ്ദം നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. തന്റെ നിലപാടുകളുടെ പേരില്‍ സഭയുടെ ഭാഗത്തുനിന്ന് പലതരത്തിലുള്ള പ്രതികാര നടപടികളാണ് സിസ്റ്ററിന് നേരിടേണ്ടി വരുന്നത്. തന്റെ നിലപാടുകളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു.. ലിങ്ക് സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുര/അഭിമുഖം

This post was last modified on September 3, 2019 12:16 pm

Related Post
Leave a Comment