X

മലയാളത്തില്‍ മഹാത്മാ ഗാന്ധിയുടെ കഥ പറയുന്ന ‘ഗാന്ധികൂത്ത്’/ വീഡിയോ

രാമചന്ദ്രൻ പുലവരും സംഘവും അവതരിപ്പിച്ച ഗാന്ധി ചരിതം തോൽപ്പാവ കൂത്ത്‌ കാണാം.

കേരളത്തിലെ ഏക നിഴൽ നാടക രൂപമായ തോൽപ്പാവ കൂത്തിനു ഈ പേരു വരാൻ കാരണം തോലു കൊണ്ടു നിർമ്മിച്ച പാവകൾ ഉപയോഗിച്ചതിനാലാണ്. ഈ കലാരൂപത്തിന്റെ പിറവിയിടമായ കുത്തനൂരിലെ നെയ്ത്തുകാർ ആദ്യകാലത്ത് കുടപ്പന ഓലകൊണ്ടു നിർമ്മിച്ച പാവകളായിരുന്നു കൂത്തിനു പയോഗിച്ചിരുന്നത്.അന്ന് ഈ കലാരൂപത്തിന്റെ പേര് ഓലപ്പാവ കൂത്തെന്നായിരുന്നു. പെട്ടെന്നു കേടായിപ്പോകുന്ന മെന്നതിനാൽ ഓലപ്പാവകൾക്കു പകരം മാൻതോലുകൊണ്ടുണ്ടാക്കിയ പാവകൾ രംഗത്തെത്തി. തോല്പാവക്കൂത്തെന്ന കലാരൂപം കാവുകളിൽ എത്തിയതോടെയാണ് ഈ മാറ്റം ഉണ്ടായത്. തോലുകൊണ്ടുണ്ടാക്കിയ പാവകളെ രംഗത്തെത്തിച്ചതും കുത്തനൂർ സംഘക്കാർ തന്നെയാണ്. ആദ്യകാലത്ത് തോൽക്കൊല്ലന്മാരായിരുന്നു പാവകൾ ഉണ്ടാക്കിയിരുന്നത്.

പാലപ്പുറം സംഘമൊഴികെയുള്ള സംഘക്കാർ കുത്തനൂർ പാവകളെ അനുകരിച്ചാണ് പാവകൾ നിർമ്മിച്ചിരുന്നത്. കവളപ്പാറ ആര്യങ്കാവിലെ പാവകളും കുത്തനൂർ പാവകളുടെ അനുകരണം തന്നെയാണ്. തൊഴുവാനൂർ കൃഷ്ണൻ എന്ന തോൽക്കൊല്ല നാണ് കവളപ്പാറ മൂപ്പിൽ നായരുടെ നിർദ്ദേശാനുസരണം ആര്യങ്കാവിലെ പാവകൾ നിർമ്മിച്ചത്. ഈ പാവകളുടെ പകർപ്പെടുത്താണ് ഈ അടുത്ത കാലത്ത് കൂനത്തറയിലെ കലാകാരന്മാർ പാവകൾ നിർമ്മിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് രാമചന്ദ്രൻ പുലവരും സംഘവും അവതരിപ്പിച്ച ഗാന്ധി ചരിതം തോൽപ്പാവ കൂത്ത്‌ കാണാം.

This post was last modified on January 19, 2019 10:35 am