X

ഹോളിവുഡില്‍ വീണ്ടും താര വിവാഹം; അവഞ്ചേഴ്സ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സനും കോളിന്‍ ജോസ്റ്റും ഒന്നിക്കുന്നു

'അവന്‍ജേര്‍സ്: എന്‍ഡ് ഗെയിം' എന്ന സിനിമയില്‍ ബ്ലാക്ക് വിഡോ ആയി അഭിനയിച്ചത് സ്‌കാര്‍ലറ്റ് ജോഹാന്‍സാണ്.

അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ സ്‌കാര്‍ലറ്റ് ജോഹാന്‍സണും നടനും എഴുത്തുകാരനുമായ കോളിന്‍ ജോസ്റ്റും വിവാഹിതരാകുന്നു. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനു ശേഷമാണ് ഇരുവരും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നത്. എന്നാല്‍ വിവാഹ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇത് ജോസ്റ്റിന്റെ ആദ്യത്തേതും, ജോഹാന്‍സണിന്റെ മൂന്നാമത്തെയും വിവാഹമാണ്.

2017 മുതലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ഇവര്‍തമ്മില്‍ വിവാഹത്തിനൊരുങ്ങുന്നു എന്ന് പാപ്പരാസികള്‍ നേരത്തെതന്നെ പറഞ്ഞു തുടങ്ങിയിരുന്നു. ‘അവന്‍ജേര്‍സ്: എന്‍ഡ് ഗെയിം’ എന്ന സിനിമയില്‍ ബ്ലാക്ക് വിഡോ ആയി അഭിനയിച്ചത് സ്‌കാര്‍ലറ്റ് ജോഹാന്‍സാണ്. ഈ സിനിമയുടെ പ്രീമിയര്‍ ഷോക്ക് തൊട്ടുമുന്‍പ് ഇരുവരും ഒരുമിച്ച് റെഡ് കാര്‍പ്പറ്റിലൂടെ നടന്നിരുന്നു.

മുന്‍കാല നടനായിരുന്ന റിയാന്‍ റെയ്‌നോള്‍ഡ്, പത്രപ്രവര്‍ത്തകനായ റോമന്‍ ഡാരിയക് എന്നിവരേയാണ് ജോഹാന്‍സണ്‍ മുന്‍പ് വിവാഹം കഴിച്ചത്. അഞ്ചു വയസ്സായ ഒരു പെണ്‍കുട്ടിയുടെ അമ്മകൂടിയാണ് അവര്‍.

Read More: ഇറാനെ തീര്‍ക്കും: ഡൊണാള്‍ഡ് ട്രംപ്

This post was last modified on May 20, 2019 10:10 am

Related Post
Leave a Comment