X

ഗ്രാമം വൈദ്യുതീകരിച്ചു എന്ന മോദിയുടെ അവകാശവാദം തട്ടിപ്പ്; തെളിവുമായി നാട്ടുകാര്‍

‘ഡല്‍ഹിയില്‍ നിന്നും അല്പം പോയാല്‍ ഹര്‍ത്താസില്‍ നാഗ്ല ഫത്തേല എന്നു പറയുന്ന ഒരു ഗ്രാമമുണ്ട്. നാഗ്ല ഫത്തേലയിലേക്കെത്താന്‍ മൂന്നു മണിക്കൂറേയെടുക്കൂ. എന്നാല്‍ അവിടെ വൈദ്യുതിയെത്താന്‍ 70 വര്‍ഷം എടുത്തു’ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍വച്ച് പ്രധാന മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്.

പക്ഷേ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണ് എന്ന ആരോപണവുമായി ഗ്രാമവാസികള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

600 വീടുകളുള്ള നാഗ്ല ഫത്തേലയില്‍ 450 വീടുകളിലും വൈദ്യുതിയില്ല. ഉള്ളവയാകട്ടെ നിയമവിരുദ്ധ കണക്ഷനുമാണ്. 22 കുഴല്‍ കിണറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ട്രാന്‍സ്‌ഫോമറുകളില്‍ നിന്നും തട്ടിപ്പ് നടത്തിയാണ് വീടുകളിലേക്ക് വൈദ്യുതി എത്തിക്കുക എന്ന് ഒരു ഗ്രാമവാസികള്‍ പറയുന്നു. വയറുകളും മീറ്ററുകളും പോസ്റ്റുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി എന്നത് ഇപ്പോഴും സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ് എന്നും അവര്‍ സൂചിപ്പിക്കുന്നു.

ഗ്രാമവാസികള്‍ ടി.വിയില്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കാണുന്ന ചിത്രങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റു ചെയ്തിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സമാനമായ കൂടുതല്‍ ചിത്രങ്ങള്‍ ട്വീറ്റു ചെയ്യുകയും ഇത്തരത്തിലുള്ള അവകാശമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളൊന്നും തങ്ങളുടെ ഗ്രാമത്തിലേതല്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

വൈദ്യുതി നല്‍കി എന്ന വാദവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലും പിഎംഒയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടും അനവധി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാല്‍ അതിലും കള്ളത്തരം കാട്ടി എന്ന ആരോപണം നാട്ടുകാര്‍ ഉയര്‍ത്തുന്നു. പോസ്റ്റ്‌ ചെയ്തവ തങ്ങളുടെ ഗ്രാമത്തിന്റെ ചിത്രങ്ങള്‍ അല്ല എന്ന് അവര്‍ പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം 

http://goo.gl/gFVIIF

 

This post was last modified on August 17, 2016 12:08 pm