ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരവും ആയ പെർഫ്യൂം ദുബായ് മാളിൽ അവതരിപ്പിച്ച് ദി സ്പിരിറ്റ് ഓഫ് ദുബായ് പെർഫ്യൂംസ്. ‘അത്യുന്നതമായിട്ടുള്ളതിനു യോഗ്യൻ’ എന്ന് അർഥം വരുന്ന ‘ഷുമുഖ്’ എന്ന പേര് നൽകിയിട്ടുള്ള ഈ പെർഫ്യൂം നിറച്ച ബോട്ടിൽ 3,571 വജ്രങ്ങളും, പേളുകളും, സ്വർണ്ണവും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ആഡംബര സുഗന്ധ പെർഫ്യൂം എന്ന ഗിന്നസ് റെക്കോർഡും, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഏറ്റവും ഉയരമുള്ള സുഗന്ധ ഉൽപന്നമെന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുമാകയാണ് ‘ഷുമുഖ്’. മാർച്ച് 30 വരെ ഈ ആഡംബര പെർഫ്യൂം ദുബായ് മാളിൽ പ്രദർശിപ്പിക്കും.
12 മണിക്കൂറിൽ അതികം ഈ പെർഫ്യൂമിന്റെ സുഗന്ധം മനുഷ്യ ശരീരത്തിൽ നിലനിൽക്കും കൂടാതെ വസ്ത്രങ്ങളിൽ ആണെങ്കിൽ 30 ദിവസം വരെ ഈ സുഗന്ധം നിലനിൽക്കും. 4,752 ദശലക്ഷം ദിർഹം ആണ് നിലവിൽ ഈ ആഡംബര പെർഫ്യൂമിന്റെ വില.
This post was last modified on March 15, 2019 6:27 pm
Leave a Comment